പണത്തിന്റെ ചൊല്ലും വിളിയും കേട്ട് പിറകെ പോകാതെ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് മുറകെപ്പിടിക്കാന്‍ ജീവനക്കാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥര്‍ പണത്തിനായി ആര്‍ത്തിപിടിച്ച് നടക്കുന്നവരുടെ വലയില്‍ വീഴരുത്. പ്രകൃതിയോടും മനുഷ്യനോടും ഉത്തരവാദിത്വമുള്ള തന്റേടമുള്ള ഉദ്യോഗസ്ഥരെയാണ് സമൂഹം പ്രതീക്ഷിക്കുന്നത്. അഴിമതിരഹിത സിവില്‍ സര്‍വ്വീസ് എല്‍ഡിഎഫ് നയമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ട് പോകുമ്പോള്‍ അവര്‍ക്കൊപ്പം എല്‍ഡിഎഫ് രാഷ്ട്രീയ നേതൃത്വവും ഉണ്ടാകും. താനൂരിലെ ബോട്ട് അപകടം പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ചിലരും ഒരു കൂട്ടം ഉദ്യോഗസ്ഥരും ചേര്‍ന്നുണ്ടാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ഫയലിലും ഉള്ളത് മനുഷ്യന്റെ ദുഖമാണെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം.ചരിത്രം തിരുത്തുകയും സത്യത്തെ തലകീഴായി കെട്ടിതൂക്കുകയും ചെയ്യുന്നവര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ മൂല്യബോധമുള്ള സംഘടനകള്‍ക്ക് പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടതായിവരും. ഡല്‍ഹിയിലെ വാള്‍ കേരളത്തിലേക്കും നീങ്ങുന്ന കാലം അതിവിദൂരമല്ലെന്നും ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു.
English Summary;Officials should not fall into the trap of walkers: Binoy Vishwam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.