
‘ദിലെ നാദാൻ തുജെ ഹുവാ ക്യാ ഹേ.. ’ മിർസാ ഗാലിബ് അനശ്വരമാക്കിയ ഗസൽ തേൻമഴപോലെ വേദിയിൽ പെയ്തിറങ്ങിയപ്പോൾ കേട്ടുനിന്നവർ പോലും സ്വയം മറന്ന നിമിഷങ്ങളായി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒന്നാം ദിനത്തിൽ വേദി ഒമ്പത് സെന്റ് ജോസഫ് സിജിഎച്ച്എസിൽ നടന്ന ഹൈസ്കൂൾ വിഭാഗം ഉറുദ ഗസൽ ആലാപനത്തിലാണ് സേറ റോബിൻ ‘ദിലെ നാദാൻ തുജെ’ ആലപിച്ച് ആരാധകരെ കൈയ്യിലെടുത്തത്. സദസിന്റെയാകെ ഹൃദയം കീഴടക്കിയ ആലാപന മാധുര്യം എ ഗ്രേഡ് നേടി.
എറണാകുളം ജില്ലയിലെ സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ് സേറാ റോബിൻ. ഗസൽ പഠിപ്പിക്കുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടായതുകൊണ്ട് യൂ ട്യൂബായിരുന്നു ഈ കൊച്ചുമിടുക്കിയുടെ ആദ്യ ഗുരു. പിന്നാലെ ഗസൽ ഗായികയായ സർഗ ജേഥു, തബലിസ്റ്റ് സിദ്ധാർഥ് ജേഥു എന്നിവരുടെ കീഴിൽ കലോത്സവത്തിനായി ആറുമാസം പരിശീലിച്ചു. ഇരുവരും തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ വിദ്യാർത്ഥികളാണ്. സ്റ്റാർ സിംഗർ ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പായിട്ടുള്ള സേറ, റോബിൻ തോമസ്-ഷീന ദമ്പതികളുടെ മകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.