7 March 2026, Saturday

Related news

March 7, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 27, 2026

എണ്ണ വിതരണം സംതംഭിച്ചു; പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെ കൂട്ടി

Janayugom Webdesk
ഇസ്ലാമാബാദ്
March 7, 2026 9:43 pm

ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനുമേല്‍ നടത്തിയ കടന്നാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ ഉടലെടുത്ത അസ്ഥിരത ആഗോളതലത്തിലേക്ക് പടരുന്നു. എണ്ണ വിതരണം സംതംഭിച്ചതോടെ പാകിസ്ഥാന്‍ ഇന്ധന വില കുത്തനെ കൂട്ടി. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 രൂപ വീതമാണ് വർധിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, ധനമന്ത്രി മുഹമ്മദ് ഔറംഗസീബ്, പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് എന്നിവർ നടത്തിയ അടിയന്തര വാർത്താ സമ്മേളനത്തിലാണ് പുതിയ വില പ്രഖ്യാപിച്ചത്. 

ഇന്നലെഅർദ്ധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. നിലവിൽ പാകിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 321.17 പാക് രൂപയും ഡീസൽ വില ലിറ്ററിന് 335.86 പാക് രൂപയുമാണ്. വിലവർധന പ്രഖ്യാപിച്ചതിന് പിന്നാലെ ലാഹോർ, കറാച്ചി, ഇസ്ലാമാബാദ്, റാവൽപിണ്ടി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഇന്ധന പമ്പുകളിൽ തിരക്ക് അനുഭവപ്പെട്ടു. ആയിരക്കണക്കിന് വാഹന ഉടമകൾ ഇന്ധനം നിറയ്ക്കാനായി പമ്പുകളിലേക്ക് കൂട്ടത്തോടെയെത്തിയത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. സ്റ്റോക്ക് തീരാതിരിക്കാൻ പല പമ്പുകളും മുൻകൂട്ടി അടച്ചുപൂട്ടി. യുദ്ധസാഹചര്യം കാരണം കപ്പൽ ചരക്കുനീക്കത്തിനും ഇൻഷുറൻസിനും ഭീമമായ തുക അധികമായി നൽകേണ്ടി വരുന്നുണ്ട്. സ്വകാര്യ എണ്ണക്കമ്പനികൾക്ക് എണ്ണ ഇറക്കുമതി തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.