ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച ഒരുപോസ്റ്റാണ് ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. നേരത്തെ ജര്‍മ്മനിയുടെ സമ്പദ് വ്യവസ്ഥ വികസിക്കുന്നതിന് വേണ്ടി പൗരന്മാരോട് ആവശ്യപ്പെടുന്ന ഡച്ച് ബാങ്ക്എക്‌സിക്യൂട്ടീവ് മേധാവി ക്രിസ്റ്റിയന്‍ സ്വീയിങിന്റെ പ്രസ്താവന ബ്ലൂംബെര്‍ഗ് ഏഷ്യ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് ഭവിഷ് നൽകിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്.
ഇന്ത്യക്കാര്‍ കൂടുതലായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്ന് ആണ് ഭവിഷ് അഗര്‍വാള്‍ എക്‌സിൽ കുറിച്ചത്. ഇന്ത്യയില്‍, പ്രത്യേകിച്ചും സാങ്കേതിക മേഖലയില്‍ കൂടുതലായും ഇന്ത്യക്കാർ അധ്വാനിക്കേണ്ടതുണ്ടെന്ന് ഭവിഷ് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.നേരത്തെ 70 മണിക്കൂര്‍ തൊഴില്‍ എന്ന നാരായണ മൂര്‍ത്തിയുടെ പരാമര്‍ശത്തെ ഭവിഷ് പിന്തുണച്ചിരുന്നു. എല്ലാദിവസവും താന്‍ 20 മണിക്കൂര്‍ ജോലി ചെയ്യാറുണ്ടെന്ന് ഭവിഷ് പറഞ്ഞിരുന്നു.
അതിൽ ഭവിഷിനെതിരെ വിമർശങ്ങളും ഉയർന്നിരുന്നു. കഠിനാധ്വാനവും സന്തോഷവും തമ്മിൽ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്? നിങ്ങളുടെ കഠിനാധ്വാനം ഓലയുടെ പുതിയ സാങ്കേതിക വിദ്യയില്‍ കാണാം എന്നാണ് ഭവിഷിന്റെ പോസ്റ്റിനു താഴെ വന്ന ഒരു കമന്റ്. ഇന്ത്യക്കാര്‍ കൂടുതലായി കഠിനധ്വാനം ചെയ്യണമെന്ന് പറയുമ്പോള്‍ ഡച്ച് ബാങ്ക് അവരുടെ എഞ്ചിനീയര്‍മാര്‍ക്ക് നല്‍കുന്ന ഓഫറുകള്‍ ഭവിഷ് ഇന്ത്യക്കാര്‍ക്ക് നല്‍കുമോയെന്നാണ് ഒരു അക്കൗണ്ടില്‍ നിന്നും വരുന്ന ചോദ്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.