ഒളിമ്പിക്സിൽ ഇന്ത്യന്‍ താരങ്ങളുടെ നിരാശാജനകമായ പ്രകടനം തുടരുന്നു. ടെന്നിസിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു. പുരുഷ ഡബിൾസില്‍ ഏറെ പ്രതീക്ഷ നൽകിയിരുന്ന രോഹൻ ബൊപ്പണ്ണ– ശ്രീറാം ബാലാജി സഖ്യം രണ്ടാം റൗണ്ടിലെത്താതെ പുറത്തായി.
ആദ്യ റൗണ്ടിൽ ഫ്രഞ്ച് സഖ്യമായ എഡ്വാർഡ് റോജർ– ഗെൽ മോൺഫിൽസ് എന്നിവരോടാണ് ഇന്ത്യൻ താരങ്ങൾ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടത്. 5–7, 2–6 എന്നീ സെറ്റുകൾക്കാണ് തോറ്റത്. ഒരു മണിക്കൂർ 16 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്. ആദ്യ സെറ്റ് പോരാട്ടത്തിന്റെ തുടക്കത്തില്‍ തന്നെ പിഴച്ച ഇന്ത്യൻ താരങ്ങൾ പിന്നീട് 5–5 എന്ന സ്കോറിലേക്കെത്തി തിരിച്ചുവന്നെങ്കിലും അവസാന നിമിഷം സെറ്റ് കൈവിട്ടു. രണ്ടാം സെറ്റ് ഫ്രഞ്ച് സഖ്യം അനായാസം മറികടന്നു. ഇതോടെ ഇന്ത്യൻ സഖ്യത്തിന്റെ പ്രതീക്ഷകളും അവസാനിച്ചു.
ടെന്നീസിലെ മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന സുമിത് നാഗൽ ഫ്രഞ്ച് താരം കൊറെന്റിൻ മൗറ്റെറ്റിനോടാണ് പുരുഷ സിംഗിൾസിൽ തോറ്റത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ താരം തോൽവി സമ്മതിച്ചത്. 2–6, 6–2, 5–7 എന്നിങ്ങനെയായിരുന്നു സ്കോർ. ഞായറാഴ്ച നടന്ന പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം സുമിത് നാഗലും ആദ്യ റൗണ്ടിൽ തോറ്റിരുന്നു.
ബാഡ‌്മിന്റണ്‍ വനിതാ ഡബിള്‍സില്‍ അശ്വനി പൊന്നപ്പ- തനിഷ ക്രാസ്റ്റോ സഖ്യം തുടരെ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങി.ജപ്പാന്‍ നമി മസ്റ്റുയാമ- ചിഹരു ഷിദ സഖ്യത്തോടാണ് തോല്‍വി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തിന്റെ പരാജയം. സ്‌കോര്‍: 11–21, 12–21.
ടേബിള്‍ ടെന്നിസിലും രാജ്യത്തിന് തുടര്‍ തിരിച്ചടികളേറ്റു. പുരുഷ സിംഗിള്‍സില്‍ ഹര്‍മീത് ദേശായി ലോക അഞ്ചാം നമ്പര്‍ താരം ഫെലിക്‌സ് ലിബ്രൂനോട് തോറ്റു. 4–0നാണ് ഹര്‍മീതിന്റെ തോല്‍വി. നേരത്തെ മുതിര്‍ന്ന താരം അചന്ത ശരത് കമാല്‍ പുറത്തായിരുന്നു. സ്ലോവേനിയയുടെ ഡെന്‍സി കൊസൂളിനോട് 4–2നായിരുന്നു തോല്‍വി.
English Summary: Olympics; All the stars are out in tennis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.