പതിനെട്ടാം ലോക്സഭായുടെ സ്പീക്കരായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടോടെയായിരുന്നു ഓം ബിര്‍ളയെ സ്പീക്കറായി തെരഞ്ഞെടുത്തത്. രണ്ടാം മോഡി സര്‍ക്കാരിന്റെ കാലത്തും, ഓംബിര്‍ളയായിരുന്നു സ്പീക്കര്‍. ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷ് മത്സരിച്ചിരുന്നു. ഓം ബിർളയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സ്‌പീക്കർ ഡയസിലേക്ക് ആനയിച്ചു.
സ്‌പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് നിർദേശിച്ച 13 പ്രമേയങ്ങളാണുണ്ടായിരുന്നത്. കൊടിക്കുന്നിൽ സുരേഷിന്റെ പേര് നിർദേശിച്ച് മുന്ന് പ്രമേയങ്ങളും. ഓം ബിർളയുടെ പേര് നിർദേശിച്ച് ആദ്യം നരേന്ദ്ര മോഡി പ്രമേയം അവതരിപ്പിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അതിനെ പിൻതാങ്ങുകയും ചെയ്തു.ഈ പ്രമേയം ആദ്യം സമർപ്പിച്ച പ്രമേയമെന്ന നിലയിൽ ശബ്‌ദവോട്ടിന് ഇടുകയായിരുന്നു. ഇതിൽ ഓം ബിർള വിജയിച്ചതോടെ ബാലറ്റ് ഉപയോഗിച്ചോ, ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചുള്ള വോട്ടെടുപ്പിനോ പ്രതിപക്ഷം ആവശ്യപ്പെട്ടില്ല. ആദ്യ പ്രമേയം പാസായതിനാൽ മറ്റു പ്രമേയങ്ങൾ വോട്ടിനു പരിഗണിച്ചതുമില്ല.
English Summary:
Om Birla was elected as Lok Sabha Speaker
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.