
ഒമാൻ ദേശീയദിനാഘോത്തോടനുബന്ധിച്ച് യാത്രക്കാർക്ക് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. അധിക ബാഗേജിനാണ് ഓഫർ പ്രഖ്യാപനം. 30 കിലോ സൗജന്യ ബാഗേജിനൊപ്പം 10 കിലോ കൂടി അധികം ബാഗേജ് അനുവദിക്കും. ഇതിന് ഒരു റിയാൽ മാത്രം നൽകിയാൽ മതിയെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്ന കുറച്ചു പേർക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുകയെന്നും എയർ ഇന്ത്യ എക്സ്പ്രസ് കൂട്ടിചേർത്തു.
നവംബർ 30ന് ഉള്ളിൽ ബുക്ക് ചെയ്യുകയും ഇതേ തീയതിക്കുള്ളിൽ യാത്ര ചെയ്യുകയും ചെയ്യുന്നവർക്ക് അധിക ബാഗേജ് ഇളവ് ലഭിക്കും. ടിക്കറ്റ് എടുക്കുന്ന സമയത്ത്തന്നെ ഒരു റിയാൽ നൽകി അധിക ബാഗേജ് കൂടി ഉറപ്പുവരുത്തണം. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അധിക ബാഗേജിന് സാധാരണ നിരക്ക് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.