കുവൈത്തിൽ ആദ്യ ഒമിക്രോൺ വൈറസ് കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യത്ത് പോയിട്ടുണ്ടായിരുന്ന യൂറോപ്യൻ പൗരനാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇയാൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുവൈത്ത് സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബൂസ്റ്റർ ഡോസ് ഉൾപ്പെടെ വാക്സിൻ സ്വീകരിക്കാൻ കുവൈത്തികളും വിദേശികളും മുന്നോട്ടുവരണമെന്നും അധികൃതർ അഭ്യർഥിച്ചു.
English summary;Omicron confirmed by person from Africa in kuwait city
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.