ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനുവരി 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും സര്‍ക്കാര്‍ മാറ്റിവച്ചതായും റവന്യുമന്ത്രി അശോക പറഞ്ഞു. പൂര്‍ണമായും വാക്‌സിന്‍ എടുത്തവരെ മാത്രമേ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും ഷോപ്പിങ് മാളുകളിലും പ്രവേശിപ്പിക്കൂ. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങളിലെത്തുന്ന എല്ലാ യാത്രക്കാരെയും കോവിഡ് പരിശോധനയ്ക്കും വിധേയരാക്കും. പരിശോധനാ ഫലം വന്നതിന് ശേഷമേ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു. കൂടാതെ ഒമിക്രോണ്‍ സ്ഥീരീകരിച്ച 66 കാരനായ വിദേശ പൗരൻ രാജ്യം വിട്ടതിനെതിരെ പൊലീസില്‍ പരാതി നൽകിയിട്ടുണ്ടെന്നും, അയാള്‍ താമസിച്ചിരുന്ന ഹോട്ടലിൽ സംഭവിച്ച വീഴ്ചയെപ്പറ്റിയും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിൽ കോവിഡ് കിടക്കകൾ വീണ്ടും സജ്ജമാക്കും. ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആർ അശോക് പറഞ്ഞു. കോവിഡ് മരുന്നുകളുടെ ക്ഷാമമുണ്ടാകാതിരിക്കാൻ വാക്‌സിനുകളും മരുന്നുകളും മുൻകൂട്ടി വാങ്ങുമെന്നും അശോക കൂട്ടിച്ചേർത്തു.
english summary; Omicron; Karnataka issues new guidelines
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.