മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കാണ് മധ്യപ്രദേശില്‍ രോഗം സ്ഥിരീകരിച്ചത്. ജീനോം സീക്വന്‍സിംഗിനായി അയച്ച ഒന്‍പത് സാംപിളുകളില്‍ നിന്നും ഒരു കേസാണ് ഹിമാചലില്‍ റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ എട്ട് പേരില്‍ മൂന്ന് പേര് അമേരിക്കയില്‍ നിന്നും രണ്ടു പേര് യുകെയില്‍ നിന്നും രണ്ടുപേര്‍ ടാന്‍സാനിയയില്‍ നിന്നും ഒരാള്‍ ഖാനയില്‍ നിന്നും എത്തിയവരാണ്.
ഇവരില്‍ ആറു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ബാക്കിയുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇതുവരെ ഇല്ല. എങ്കിലും ഇവര്‍ ആശുപത്രികളില്‍ തന്നെ തുടരുകയാണ്. കാനഡയില്‍ നിന്ന് മടങ്ങിയെത്തിയ യുവതിയിലാണ് ഹിമാചലില്‍ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 108 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 79 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
ENGLISH SUMMARY:Omikron has been confirmed in Madhya Pradesh and Himachal Pradesh
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.