പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഗണേശ ചതുര്‍ത്ഥിദിനമായ 19ന് പുതിയ മന്ദിരത്തില്‍ പ്രത്യേക പൂജയോടെ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പൂജ നടക്കുന്ന ദിവസം സിറ്റിങ് പഴയ മന്ദിരത്തിലായിരിക്കും.
പ്രത്യേക സമ്മേളനത്തെ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നത്. അതേസമയം ലോക്‌സഭാ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വസ്ത്രങ്ങളിലും പരിഷ്‌ക്കാരവും വരുത്തിയിരിക്കുകയാണ്. പുരുഷന്മാര്‍ക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷര്‍ട്ട്. കൂടാതെ ജീവനക്കാര്‍ക്ക് പ്രത്യേക പെരുമാറ്റ പരിശീലനവും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കമാന്‍ഡോ പരിശീലനവും ഇതിന്റെ ഭാഗമായി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
English Summary: On 19th Ganesha Chaturthi, sitting in new temple and special pooja
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.