കാര്‍ഗില്‍ വിജയ ദിവസം സൈനികരെ ആദരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അഗ്നിവീര്‍ പരാമര്‍ശം നടത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് കാര്‍ത്തി ചിദംബരം.സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കണമെന്നും കാര്‍ത്തി പറഞ്ഞു.
”അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കണം.ആധുനിക യുദ്ധത്തിന് മുഴുവന്‍ പരിശീലനം ലഭിച്ച സൈനികരെ ആവശ്യമാണ്.ഈ പദ്ധതി മുഴുവന്‍ പരിശീലനം ലഭിച്ച സൈനികരെ നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ സൈന്യത്തിന് മഹത്തായ ഒരു ഭൂതകാലം ഉണ്ടെന്നും അതിനെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും കാര്‍ത്തി പറഞ്ഞു.
മറ്റൊരു നേതാവായ സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവ ഇതേ പരാമര്‍ശം ആവര്‍ത്തിക്കുകയും സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ അഗ്നിവീറുകള്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ പറയണമെന്നും പറഞ്ഞു.
English Summary;On Kargil War Diwas, PM Modi vs Congress Over Agnipath Scheme
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.