ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ഒമ്പതാം ദിവസവും നടന്നത് ഊർജിത തിരച്ചിൽ. തിരച്ചില്‍ നാളെ അവസാനിപ്പിച്ചേക്കും. ഇന്ന് നിലമ്പൂരിൽ നിന്ന് ഒരു മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെടുത്തു. വയനാട്ടിൽ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെടുത്തത്. ഇതോടെ മരിച്ചവരുടെയെണ്ണം 403 ആയി. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 225 ആണ്.
വയനാട്ടിൽ നിന്ന് 148, നിലമ്പൂരിൽ നിന്ന് 77 എന്നിങ്ങനെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. 192 ശരീരഭാഗങ്ങളും കണ്ടെടുത്തു. തിരിച്ചറിയാത്ത 46 മൃതദേഹങ്ങളും 180 ശരീരഭാഗങ്ങളുമാണ് ഇതുവരെ സംസ്കരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ആറ് സോണുകളിലായി വിവിധ സേനാവിഭാഗങ്ങളിൽ നിന്നുള്ള 1026 പേരാണ് തിരച്ചിലിന്റെ ഭാഗമായത്. അതേസമയം വയനാട് ഉരുൾപൊട്ടലിൽ റേഷൻ കാർഡ് നഷ്ടമായവർക്ക് പകരം കാർഡുകളുടെ വിതരണം തുടങ്ങി. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കി. നിലവിൽ ക്യാമ്പുകളിൽ കഴിയുന്നവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടമായി നടപ്പിലാക്കുക.
English Summary: On the ninth day, the search intensified
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.