ഹേമ കമ്മിഷൻ റിപ്പോർട്ടിൽ ഇരകളുടെ പക്ഷത്താണ് തന്റെ നിലപാട് എന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യമായി സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കമ്മിഷൻ നിയമിച്ചത് കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. ഇത് പറയാതെ മാധ്യമങ്ങളും മറ്റും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. കുട്ടിയെ കാണാതായ സംഭവം അടക്കം ഊഹാപോഹങ്ങൾ പോലും ബ്രേക്കിങ് ആക്കി റേറ്റിങ് കൂട്ടാൻ ചാനലുകൾ ശ്രമിക്കുകയാണ്.
രാജ്യത്തെ മതരാഷ്ട്രമാക്കാൻ പല തരത്തിലുള്ള ശ്രമങ്ങൾ നടക്കുകയാണ് ആക്രമണങ്ങളും വർഗീയതയും വല്ലാതെ വർധിക്കുന്നു. അതിനെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ഗ്രന്ഥശാലകൾക്ക് കഴിയേണ്ടതുണ്ട്. പുതിയ കാലത്തിനനുസൃതമായി പുതിയ രീതിയിലുള്ള മാറ്റങ്ങൾ ഗ്രന്ഥശാലകൾക്ക് കൂടി വരേണ്ടതുണ്ടെന്നും. കുട്ടികളിൽ വായനയുടെ ശീലം വളർത്തിയെടുക്കുന്നതിന് കേരളത്തിലെ ലൈബ്രറി പ്രസ്ഥാനങ്ങൾക്ക് കാര്യമായ പങ്ക് വഹിക്കാനുള്ളതായും സ്പീക്കർ പറഞ്ഞു.
സംഘാടകസമിതി ചെയർമാൻ അക്കരയിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി സുൽഫിഖാൻ റാവുത്തർ സ്വാഗതം പറഞ്ഞു. മുൻ എം പി കെ സോമപ്രസാദ് കമലയാ സുരയ്യ ഹാൾ സമർപ്പിച്ചു, ഗാന്ധി സ്ക്വയർ സമർപ്പണം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു നിർവഹിച്ചു, ഭരണഘടന ആമുഖ അനാച്ഛാദനം കാപ്പക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ളയും ബഷീർ സ്ക്വയർ സമർപ്പണം ജില്ലാ പഞ്ചായത്ത് അംഗം പി ശ്യാമളയമ്മയും നിർവഹിച്ചു.
പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ് ശശികുമാർ, സിപിഐ(എം) ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി ബിനീഷ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സാബു ചക്കുവള്ളി, കാരാളി വൈ എ സമദ്, കുറ്റിയിൽ ഷാനവാസ്, എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം നിസാമുദ്ദീൻ നന്ദി പറഞ്ഞു തുടർന്ന് പ്രതിഭാ സംഗമവും നാടൻ പാട്ട് അവതരണവും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.