19 February 2026, Thursday

Related news

February 18, 2026
February 15, 2026
February 1, 2026
January 29, 2026
January 23, 2026
January 22, 2026
January 5, 2026
January 4, 2026
December 24, 2025
December 23, 2025

തിരുവോണ നാളിൽ കാർ നിയന്ത്രണം വിട്ട് കടവിലേക്ക് വീണു. നാട്ടുകാർ ചേർന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി

Janayugom Webdesk
September 16, 2024 8:00 am

കാർ നിയന്ത്രണം വിട്ട് കടവിൽ വീണു. യാത്രക്കാർഅത്ഭുതകരമായ രക്ഷപ്പെട്ടു. പനച്ചിക്കാട് ക്ഷേത്രം പുതുപ്പള്ളി റോഡിൽ അമ്പാട്ടുകടവിനക്കരെ കാരോത്തു കടവിലാണ് ഇന്ന് വൈകുന്നേരം കാർ നിയന്ത്രണം നഷ്ടപ്പെട്ട് പാടത്തെ വെള്ളക്കെട്ടിൽ വീണത്. പാമ്പാടി വട്ടമലപ്പടി സ്വദേശികളായ കാർ യാത്രക്കാരെ നാട്ടുകാർ ചേർന്നാണ് രക്ഷപെടുത്തിയത്. 

കാർ ഓടിച്ചിരുന്നയാളും ഭാര്യയും കൊച്ചുമക്കളുമാണ് കാറിലുണ്ടായിരുന്നത്. എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞും മൂന്ന് വയസുള്ള കുട്ടിയുമുൾപ്പെടെയാണ് അപകടത്തിൽ പെട്ടത്. ആമ്പൽ വസന്തം കാണുവാൻ എത്തിയ ആളുകളും നാട്ടുകാരും കടവിൽ ഉണ്ടായിരുന്നതിനാൽ അപകടത്തിൽ പെട്ടവരെ ഉടൻ രക്ഷപെടുത്തുവാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് പൊക്കി മാറ്റി.

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.