കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ മാലിന്യനിർമ്മാർജന പദ്ധതിയായ ‘കമനീയം കഞ്ഞിക്കുഴി‘യുടെ ഭാഗമായി കാളംകുളത്തിനു ചുറ്റുമൊരുക്കുന്ന ഓണ പൂന്തോട്ടത്തിൽ ചെണ്ടുമല്ലി തൈകൾ നട്ടു. കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. എട്ടാം വാർഡിലുള്ള അരയേക്കർ വിസ്തൃതിയുള്ള കാളംകുളത്തിനു ചുറ്റുമാണ് പൂച്ചെടികൾ വെച്ചുപിടിപ്പിച്ചത്. കർഷകൻ കുഞ്ഞുമോൻ സായിയുടെ നേതൃത്വത്തിലാണ് പരിപാലനം.
കിസാൻ അഗ്രോടെക് ഉടമ സി ആർ ഷാജിയാണ് ആവശ്യമായ പൂച്ചെടികളും വളങ്ങളും വാങ്ങി നൽകിയത്. കാളംകുളത്തിനു സമീപം നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി ദീപുമോൻ സ്വാഗതവും കർമ്മ സമിതി കൺവീനർ ജി ഉദയപ്പൻ നന്ദിയും പറഞ്ഞു. കിസാൻ അഗ്രോ ടെക് ഉടമ സി ആർ ഷാജി അസിസ്റ്റന്റ് കൃഷി ഓഫീസർ എസ് ഡി അനില എന്നിവർ സംസാരിച്ചു. പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.