20 May 2024, Monday

60 വയസു കഴിഞ്ഞ പട്ടികവർഗക്കാർക്ക് ഓണസമ്മാനം‌ 1000 രൂപ

Janayugom Webdesk
തിരുവനന്തപുരം
August 18, 2021 10:24 pm

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 60 വയസു കഴിഞ്ഞവർക്ക്‌ മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1000 രൂപ ലഭിക്കും. ഉത്സവനാളുകളിൽ പട്ടികവര്‍ഗ വിഭാഗത്തിലെ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കുന്നതാണ്‌ സർക്കാർ നടപടി. മുൻവർഷങ്ങളിൽ ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക്‌ നേരിട്ട്‌ ഓണക്കോടി എത്തിച്ചു നൽകിയിരുന്നു. കോവിഡ്‌ സാഹചര്യത്തിൽ അത്‌ പ്രായോഗികമല്ലാത്തതിനാലാണ്‌ ഓണക്കോടിക്കു പകരം ഇത്തവണ തുക സമ്മാനിക്കുന്നത്‌. ബാങ്ക്‌ അക്കൗണ്ട്‌ ഉള്ളവർക്ക്‌ അതു വഴിയും അല്ലാത്തവർക്ക്‌ നേരിട്ടും തുക എത്തിക്കും.

അതിനായി ആകെ 5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. ഇതുപ്രകാരം പട്ടികവർഗ വിഭാഗത്തിലുള്ള 57,655 പേർക്കായിരിക്കും ഇത്തവണ മുഖ്യമന്ത്രിയുടെ ഓണസമ്മാനം ലഭിക്കുക. പട്ടികവർഗ വികസന വകുപ്പ് മുഖേന അടിയന്തരമായി ഈ ധനസഹായം അർഹരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

Eng­lish sum­ma­ry;  Onam gift for STs above 60 years of age: Rs

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.