17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 18, 2024
August 24, 2023
July 9, 2023
December 3, 2022
August 31, 2022
August 2, 2022
April 8, 2022
January 3, 2022
December 17, 2021
December 8, 2021

ഓണം വിപണി: പച്ചക്കറി വിലക്കുറവ് സാധാരണക്കാർക്ക് ആശ്വാസം

സ്വന്തംലേഖിക
കോഴിക്കോട്
August 31, 2022 7:31 pm

ഓണം അടുത്തെത്തിയതോടെ വിപണികൾ സജീവമായി. ഓണം വിപണിയിലെ പച്ചക്കറി വിലക്കുറവ് വ്യാപാരികൾക്കും സാധാരണക്കാർക്കും ആശ്വാസമായിരിക്കുകയാണ്. സാധാരണഗതിയിൽ ആഘോഷവേളകളിൽ പച്ചക്കറികൾക്ക് വലിയ തോതിൽ വില വർധിക്കാറുണ്ട്. എന്നാൽ ഇത്തവണ ഓണം അടുത്തെത്തിയിട്ടും വില ഉയരാത്തതിനാൽ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കഴിഞ്ഞ മാസങ്ങളിൽ നൂറിന് മുകളിൽ വില കയറിയ പച്ചകറികൾക്ക് ഇപ്പോൾ വില കുറഞ്ഞിരിക്കുകയാണ്. 

തക്കാളി കിലോയ്ക്ക് 28,വഴുതിന 40, വെണ്ടക്ക 40 മുരിങ്ങ 50, ഉരുളക്കിഴങ്ങ് 36,കാബേജ് 40, ബീറ്റ്റൂട്ട് 50, ചേന 50, മത്തൻ 30, ചുരങ്ങ 40, എളവൻ 30, ബീൻസ് 60, പയർ 50 എന്നിങ്ങനെയാണ് വില. കാരറ്റിനും പച്ചമുളകിനുമാണ് നിലവിൽ വില ഉയർന്നിരിക്കുന്നത്. കാരറ്റ് കിലോക്ക് 90, പച്ചമുളക് 80 എന്നിങ്ങനെയാണ് വില. സദ്യക്ക് ആവശ്യമായ എല്ലാ വിഭവങ്ങൾക്കും ഇരുപത് രൂപ മുതൽ 50 രൂപ വരെയാണ് വില. സ്കൂളുകളിലും ഓഫീസുകളിലുമെല്ലാം നടക്കുന്ന ഓണപരിപാടികൾക്ക് പച്ചക്കറി വില വളരെ ആശ്വാസമാണ് പകരുന്നത്. 

കാലാവസ്ഥ അനുകൂലമായതിനാൽ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറി ആവശ്യത്തിന് എത്തുന്നുണ്ട്. ഓണ പരിപാടികൾ തുടങ്ങിയതും വിലയിലെ കുറവും കാരണം കച്ചവടം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ ഉത്രാടം അടുക്കുമ്പോഴേക്കും വില കൂടാനുള്ള സാധ്യതകളും വ്യാപാരികൾ പങ്കുവെക്കുന്നു.

സഞ്ചരിക്കുന്ന ഹോര്‍ട്ടിസ്റ്റോറുകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോറുകള്‍ക്ക് തുടക്കമായി. കൃഷിവകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതിയുടെ ഭാഗമായി ഓണവിപണിയോടനുബന്ധിച്ച്‌ സംസ്ഥാനത്തൊട്ടാകെ 2010 നാടന്‍ കര്‍ഷകചന്തകള്‍ നടപ്പിലാക്കുന്നതിനോടനുബന്ധിച്ചാണ് എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഹോര്‍ട്ടിസ്‌റ്റോറുകള്‍ ആരംഭിക്കുന്നത്.
ഏകീകൃത മാതൃകയിലുള്ള സഞ്ചരിക്കുന്ന യൂണിറ്റുകള്‍ ജില്ലകളിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന തരത്തില്‍ ഒരാഴ്‌ച പ്രവര്‍ത്തിക്കും. ഫ്ലാഗ്‌ഓഫ് ‌കര്‍മ്മം ഇന്നലെ വൈകുന്നേരം നിയമസഭാ സമുച്ചയത്തിനു മുന്നില്‍ കൃഷിവകുപ്പ്‌ മന്ത്രി പി പ്രസാദ്‌ നിര്‍വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി.
ആദ്യവില്പന കൃഷിമന്ത്രി ‌ ഗതാഗത‌ മന്ത്രിക്ക്‌ നല്‍കി നിര്‍വഹിച്ചു. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ അഡ്വ. എസ് വേണുഗോപാല്‍, കൃഷിവകുപ്പ് ‌ഡയറക്ടര്‍ ടി വി സുഭാഷ്, അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് ‌അലക്‌സാണ്ടര്‍, സുനില്‍കുമാര്‍ , ഹോര്‍ട്ടികോര്‍പ്പ്‌ എംഡി ജെ സജീവ്‌, സ്‌റ്റേറ്റ്‌ ഫാമിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ശിവശങ്കരപ്പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
സഞ്ചരിക്കുന്ന ഹോര്‍ട്ടിസ്‌റ്റോറുകള്‍ വഴി പഴം പച്ചക്കറികള്‍, കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നാടന്‍ വിഭവങ്ങള്‍, കര്‍ഷക കൂട്ടായ്‌മകള്‍ ഉല്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്പന്നങ്ങള്‍, ഹോര്‍ട്ടികോര്‍പ്പിന്റെ തേന്‍, തേന്‍ ഉല്പന്നങ്ങള്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളായ കേരജം വെളിച്ചെണ്ണ, മറയൂര്‍ ശര്‍ക്കര, കേര ഉല്പന്നങ്ങള്‍, കുട്ടനാടന്‍ അരി, കൊടുമണ്‍ ഇമി എന്നിങ്ങനെ ഓണക്കാലത്ത്‌ ആവശ്യമായ എല്ലാ ഉല്പന്നങ്ങളും ലഭ്യമാക്കുന്നുണ്ട്. 

Eng­lish Summary:Onam Mar­ket: Low prices of veg­eta­bles bring relief to com­mon man
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.