5 December 2025, Friday

ഓണം വാരാഘോഷം: ശ്യാമ രാജീവിന് മാധ്യമ അവാര്‍ഡ്

Janayugom Webdesk
തിരുവനന്തപുരം
September 9, 2025 9:59 pm

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിൽ മികച്ച റിപ്പോർട്ടർ വിഭാഗത്തിൽ ജനയുഗം തിരുവനന്തപുരം ബ്യൂറോയിലെ ശ്യാമ രാജീവ് അവാർഡിനർഹയായി. 2024ലെ ഓണം വാരാഘോഷം മാധ്യമപുരസ്കാരം, 2025ലെ നിയമസഭാ പുസ്തകോത്സവം മാധ്യമ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
നിശാഗന്ധിയിൽ ഇന്നലെ നടന്ന ഓണം വാരാഘോഷ സമാപനചടങ്ങിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.