21 January 2026, Wednesday

സൗജന്യ ഓണക്കിറ്റ് വിതരണം ; ഇന്ന് മുതൽ പുനരാരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
September 1, 2023 11:34 am

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. കിറ്റ് വാങ്ങിക്കാൻ കഴിയാത്തവർക്ക് ഓണം അവധിക്ക് ശേഷം വിതരണം ചെയ്യുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

90,822 മഞ്ഞ റേഷൻ കാർഡ് ഉടമകളാണ് ഓണക്കിറ്റ് വാങ്ങാനുള്ളത്. കോട്ടയം ജില്ലയിൽ മാത്രം 33,399 പേർ ആണ് കിറ്റ് വാങ്ങാനുള്ളത്. വയനാട് ജില്ലയിൽ 7,000 പേരും ഇടുക്കിയിൽ 6,000 പേരും കിറ്റ് കിട്ടാത്തതായിട്ടുണ്ട്. മറ്റു ജില്ലകളിൽ 2,000– 4,000 വരെ പേരും കിറ്റ് വാങ്ങാനുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് ഓണക്കിറ്റ് വിതരണത്തിന് തിര‍ഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് വിലക്ക് നീക്കിയത്.

Eng­lish Sum­ma­ry: onamk­it dis­tri­b­u­tion restart from today
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.