10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024

ലോകത്ത് ഓരോ മിനിറ്റിലും ഒരു എയ്ഡ്സ് മരണം; 92 ലക്ഷം പേര്‍ക്ക് ചികിത്സ ലഭിക്കുന്നില്ല

Janayugom Webdesk
ജെനീവ
July 16, 2023 8:00 pm

കഴിഞ്ഞ വര്‍ഷം ഓരോ മിനിറ്റിലും ഓരോ എയ്ഡ്സ് ബാധിതര്‍ മരിച്ചതായി യുഎന്‍ എയ്ഡ്സിന്റെ റിപ്പോര്‍ട്ട്. ലോകത്തെ 92 ലക്ഷത്തോളം വരുന്ന ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷന്‍സി വൈറസ് (എച്ച്ഐവി) ബാധിതര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദ പാത്ത് ദാറ്റ് എന്‍ഡ്സ് എയ്ഡ്സ് എന്ന പേരിലാണ് യുഎന്‍എയ്ഡ്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആഗോളതലത്തില്‍ 3.9 കോടി എച്ച്ഐവി ബാധിതരാണുള്ളത്. ഇതില്‍ 2.98 കോടി ആളുകളും ജീവന്‍ രക്ഷാ മരുന്നുകള്‍ സ്വീകരിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2020 മുതല്‍ 2022 വരെ തുടര്‍ച്ചയായുള്ള വര്‍ഷങ്ങളില്‍ 16 ലക്ഷം പേര്‍ക്ക് കൂടി ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞു. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ 3.50 കോടി പേര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന ആഗോള ലക്ഷ്യത്തിലേക്ക് 2025ല്‍ എത്തിച്ചേരാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കിഴക്കന്‍ യൂറോപ്പ്, മധ്യ ഏഷ്യ, വടക്കേ ആഫ്രിക്ക തുടങ്ങിയ മേഖലകളിലെല്ലാം ചികിത്സാ നിലവാരം വളരെ കുറവാണ്. ലിംഗപരമായ വേര്‍തിരിവ്, ആരോഗ്യപരിരക്ഷയിലെ കുറവ് തുടങ്ങിയവയെല്ലാം ഫലപ്രദമായ ചികിത്സ നിരസിക്കപ്പെടുന്നതിന് കാരണമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2010–22 കാലഘട്ടത്തില്‍ കുട്ടികള്‍ക്കിടയില്‍ എയ്ഡ്സ് ബാധിക്കുന്നവരുട എണ്ണത്തില്‍ 64 ശതമാനം കുറവുണ്ടായി. 2022 മാത്രം എച്ച്ഐവി ബാധിച്ച 84,000 കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

eng­lish summary;One AIDS death every minute in the world

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 10, 2025
January 10, 2025
January 10, 2025
January 10, 2025
January 10, 2025
January 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.