19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

February 21, 2024
September 20, 2023
May 21, 2023
May 1, 2023
October 12, 2022
July 21, 2022
February 24, 2022
December 7, 2021

ഒരു ആപ്പും, കുറേ സുന്ദരികളും സുന്ദരന്മാരും

Janayugom Webdesk
September 20, 2023 2:23 pm

ഒരു ഫോട്ടോ ആപ്പിന് പിന്നാലെയാണ് ഇപ്പോള്‍ സൈബര്‍ ലോകം. ഒരു ചെലവുമില്ലാതെ, അല്‍പ്പം പോലും സമയം കളയാതെ സൂപ്പര്‍ ലുക്ക് കിട്ടുന്ന ഫോട്ടോ ലാബാണ് ഇന്നത്തെ ട്രെന്‍ഡാകുന്നത്. ആരെയും വിഷമിപ്പിക്കാതെ എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന ഫോട്ടോ ലാബ് ആപ്പിന് ആരാധകര്‍ ഏറെയാണ്. നിലവില്‍ ഫോണുകളിലെ ഫില്‍ട്ടറുകള്‍ ഉപയോഗിച്ചാണ് ഫോട്ടോകള്‍ മെച്ചപ്പെടുത്തുക. മെച്ചപ്പെടുത്തുക എന്നതിനപ്പുറം രൂപത്തിലോ വസ്ത്രധാരണത്തിലോപോലും മാറ്റമുണ്ടാക്കാമെന്നതാണ് ഫോട്ടോലാബ് ആപ്പിന്റെ പ്രത്യേകത.രാജാവ്, രാജ്ഞി, വധു, വരന്‍, പടനായകന്‍, നാടന്‍, മോഡേണ്‍ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളാക്കി നമുക്ക് നമ്മെ ഫോട്ടോ ലാബ് ആപ്പ് വഴി മാറ്റാന്‍ കഴിയും.

പല തരത്തിലുള്ള ഫിൽട്ടറുകൾ, ഫേസ് ഇഫക്‌റ്റുകൾ, ആർട്ട് ഫ്രെയിമുകൾ എന്നിവയെല്ലാം ഫോട്ടോ ലാബിൽ അടങ്ങിയിട്ടുണ്ട്. ഫോട്ടോ ലാബിലെ നിർദ്ദിഷ്ട ടെംബ്ലേറ്റുകളിലേക്ക് നിങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക മാത്രമാണ് ഉപയോക്താവ് ചെയ്യേണ്ടത്. ആളുകളുടെ സെൽഫികളും ചിത്രങ്ങളും ക്രിയേറ്റീവായ രീതിയിൽ വളരെ എളുപ്പത്തിൽ ഫോട്ടോ ലാബ് പുനരാവിഷ്കരിക്കുന്നു. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Eng­lish Sum­ma­ry: One app, many beau­ti­ful and beau­ti­ful people

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.