22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഫെഡറല്‍ വ്യവസ്ഥ തകര്‍ക്കാനുള്ള ശ്രമം: പി സന്തോഷ് കുമാര്‍ എംപി

Janayugom Webdesk
ന്യൂഡല്‍ഹി
September 18, 2024 10:25 pm

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള രാംനാഥ് കോവിന്ദ് സമിതി റിപ്പോര്‍ട്ട് അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സിപിഐ എംപി പി സന്തോഷ് കുമാര്‍. രാജ്യത്തെ ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്ന തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. 

നിയമ കമ്മിഷന്‍ നിര്‍ദേശത്തിന് ഘടകവിരുദ്ധമായ തീരുമാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ഭാഷ, ഒറ്റ നികുതി, ഒരു സംസ്കാരം, ഒരു മതം തുടങ്ങിയ ആര്‍എസ്എസ് അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ കലോചിതമായി പരിഷ്കരിച്ച് സുതാര്യവും നിഷ്പക്ഷവുമായി നടത്തുകയാണ് വേണ്ടത്. ഇന്ദ്രജിത് കമ്മിറ്റി ശുപാര്‍ശയനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന വിഹിതം ലഭ്യമാക്കി ചെലവ് ചുരുക്കുന്നതിന് പകരമുള്ള അശാസ്ത്രീയ തീരുമാനം പാര്‍ട്ടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.