8 December 2025, Monday

Related news

December 6, 2025
July 28, 2025
July 21, 2025
March 14, 2025
December 17, 2024
December 15, 2024
December 14, 2024
December 13, 2024
November 25, 2024
July 14, 2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : ബില്‍ തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
December 14, 2024 3:28 pm

ലോക്‌സഭാ– നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശതെരഞ്ഞെടുപ്പുകളും ഒന്നിച്ച്‌ നടത്താൻ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ബിൽ ശീതകാല സമ്മേളനത്തിൽ തന്നെ ലോക്‌സഭയിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയ ബിൽ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. രണ്ടാം മോഡി സർക്കാരിന്റെ അവസാനഘട്ടത്തിലാണ്‌ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം സംഘപരിവാർ മുന്നോട്ടുവെച്ചത്‌.

പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ മുൻരാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ അധ്യക്ഷനായ സമിതിക്ക്‌ 2023 സെപ്‌തംബറിൽ രൂപംനൽകി. ആറുമാസംകൊണ്ട്‌ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു. തെരഞ്ഞെടുപ്പുകൾ ഒന്നിച്ച്‌ നടത്തിയാൽ രാജ്യം വലിയ സാമ്പത്തിക കുതിപ്പ്‌ കൈവരിക്കുമെന്ന നിരീക്ഷണമാണ്‌ മുന്നോട്ടുവെച്ചത്‌.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും ഒറ്റ തെരഞ്ഞെടുപ്പ്‌ ബിൽ പാസാക്കാമെന്നുമായിരുന്നു മോഡിയുടെയും ബിജെപിയുടെയും പദ്ധതി.

ബിജെപിക്ക്‌ ഒറ്റയ്‌ക്ക്‌ കേവല ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ പ്രതീക്ഷ തെറ്റി. ഒറ്റ തെരഞ്ഞെടുപ്പ്‌നടപ്പാക്കാൻ ഭരണഘടനയിൽ ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ട്‌. ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക്‌ ഒറ്റയ്‌ക്ക്‌ കേവലഭൂരിപക്ഷമില്ലാത്തതിനാൽ ഭരണഘടനാ ഭേദഗതിയും മറ്റും സർക്കാരിന്‌ എളുപ്പമാകില്ല.

One Coun­try One Elec­tion: Cen­ter to intro­duce Bill in Lok Sab­ha on Monday

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.