5 July 2024, Friday
KSFE Galaxy Chits

അധ്യാപക ദിനത്തിൽ വീട്ടിലിരുന്ന് വർണ്ണം തേച്ച് കലാഅധ്യാപകർ

ഷാജി ഇടപ്പള്ളി
കൊച്ചി
September 5, 2021 5:05 pm

അധ്യാപക ദിനത്തിന്റെ പ്രാധാന്യവും ഓർമ്മകളും പങ്കിട്ട് ഒരു കൂട്ടം ചിത്രകലാദ്ധ്യാപകർ നടത്തിയ വേറിട്ട ആഘോഷം ശ്രദ്ധേയമായി. സ്വകാര്യ വിദ്യാലയങ്ങളിലെ കലാഅധ്യാപക കരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചിയുടെ നേതൃത്വത്തിലാണ് അധ്യാപകദിനത്തിൽ സ്വന്തം വീട്ടിലിരുന്ന് വർണ്ണം തേച്ച് നൂറിലധികം കലാ അധ്യാപകർ ഏകദിന ചിത്രകലാ ക്യാമ്പിൽ പങ്കാളികളായത്.

ഓൺലൈനായി ഓരോരുത്തരും വീടുകളിൽ ഇരുന്ന് വാട്ടർ കളർ,അക്രിലിക് കളർ ഇങ്ക് എന്നിവയിലായിരുന്നു രചനകൾ.തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള കലാ അധ്യാപകരാണ് പങ്കെടുത്തത്. ഒട്ടേറെ പ്രകൃതി ചിത്രങ്ങളും പോട്രെയിറ്റ് ചിത്രങ്ങളും ഡോ എസ് രാധാകൃഷ്ണൻ്റെ ചിത്രവും ശ്രദ്ധേയമായി.

സെമിനാറിനൊപ്പം ഗൂഗിൾ മീറ്റും തുടർന്ന് ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൻ്റെ ഉദ്ഘാടനം കൊച്ചി നഗരസഭ കലാ-കായിക‑വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത് നിർവ്വഹിച്ചു.

ചിത്രകാരൻ മനോജ് എം. പി അധ്യാപക ദിന സന്ദേശം നൽകി. കോഡിനേറ്റർ ആർ കെ ചന്ദ്രബാബു, ശില്പി സണ്ണി പോൾ, തോമസ് കുരിശിങ്കൽ, സുജിത് സുരേന്ദ്രൻ, രേവതി അലക്സ്, രഞജിനി സോമൻ എന്നിവർ സംസാരിച്ചു.
eng­lish summary;One day paint­ing camp on Teach­ers day
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.