29 December 2025, Monday

Related news

December 29, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025

ഇടുക്കിയില്‍ പിക്ക് അപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം

Janayugom Webdesk
ഇടുക്കി
February 22, 2024 9:55 am

ഇടുക്കി കരുണാപുരം കമ്പംമെട്ട് തണ്ണി വളവിൽ പിക്ക് അപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. കമ്പം സ്വദേശിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.വൈക്കോലും ആയി കമ്പത്തു നിന്നും മന്തിപ്പാറയ്ക്ക് എത്തിയ പിക്കപ്പ് വാഹനത്തിലെ ഡ്രൈവറുടെ സഹായി ആണ് ദാരുണമായി മരിച്ചത്. കയറ്റം കയറി വന്ന വാഹനം നിന്നുപോയി. തുടർന്ന് ഡ്രൈവറുടെ സഹായി വാഹനത്തിൽ നിന്നും പുറത്തിറങ്ങി വാഹനം പുറകോട്ട് പോകാതിരിക്കുവാൻ ടയറിന് പുറകിൽ തടിക്കഷണം വെച്ച് ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ പിന്നിലേക്ക് ഉരുണ്ട വാഹനം ഇദ്ദേഹത്തിന്റെ ശരീരത്ത് കൂടി കയറി മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

Eng­lish Sum­ma­ry: One dead in pick­up van over­turn acci­dent in Idukki

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.