കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. കൈവരിക്കല്‍ സ്വദേശി ഷെറിനാണ് മരിച്ചത്. വിനീഷിന്റെ നില ഗുരുതരമായി തുടരുന്നു. ബോംബ് നിർമ്മാണത്തിനിടെയാണ് ഇന്ന് രാവിലെ സ്ഫോടനമുണ്ടായത്. പാനൂർ സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ഫോറൻസിക് വിഭാഗവും ബോംബ് സ്ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. ബോംബിന്റെ അവശിഷ്ട ഭാഗങ്ങൾ ഫോറൻസിക് വിഭാഗം ശേഖരിച്ചു.
English Summary: one died in panoor bomb blast
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.