ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശ്വാസതടസമുണ്ടായ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. രഥം വലിച്ചുകൊണ്ടുപോകുന്ന ചടങ്ങിനിടെയായിരുന്നു അപകടം. ബലംഗീർ ജില്ലയിലെ സൈന്തലയിൽ നിന്നുള്ള ലളിത് ബാഗർതിയാണ് മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ പുരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രഥയാത്രയ്ക്കായി നിരവധി പേരാണ് പുരിയിൽ എത്തിച്ചേർന്നത്. 300ഓളം പേർക്ക് പരിപാടിക്കിടെ അസ്വസ്ഥതകളുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
English Summary: One dies in Puri rush hour during Rath Yatra; Many people were injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.