8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
May 20, 2024
December 30, 2023
August 11, 2023
August 1, 2023
July 27, 2023
June 29, 2023
June 18, 2023
May 30, 2023
May 15, 2023

മൂലമറ്റത്തുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരമായി പരിക്ക്

Janayugom Webdesk
ഇടുക്കി
March 27, 2022 9:01 am

മൂലമറ്റത്തുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് ജീവനക്കാരനായ കീരിത്തോട് സ്വദേശി സനല്‍ സാബു ആണ് മരിച്ചത്. സുഹൃത്തായ മൂലമറ്റം സ്വദേശി പ്രദീപിനെ (കുക്കു) ഗുരുതര പരുക്കുകളോടെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റം- പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ദേവി ബസിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ട സനല്‍ സാബു (ജബ്ബാർ). വെടിവച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പത്തുമണിയോടെ മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം. മൂലമറ്റം അശോക് ജങ്ഷനിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.സ്‌കൂട്ടറിലെത്തിയ മൂന്നുങ്കവയൽ സ്വദേശിയായ പ്രതി കടയില്‍ ഭക്ഷണം തീര്‍ന്നുപോയതിന്റെ പേരില്‍ ബഹളമുണ്ടാക്കി. തട്ടുകടയിൽ വച്ച് മണപ്പാടി സ്വദേശിയുമായി തർക്കമുണ്ടാകുകയും ഇതിൽ മൂന്നുങ്കവയൽ സ്വദേശിക്ക് മർദ്ദനമേറ്റു. ഇയാൾ വീട്ടിൽ പോയി തോക്കുമായി വന്നു. കടയ്ക്ക് മുന്നിലെത്തി കാറിലിരുന്ന് തന്നെ കടയിലേക്ക് വെടി വക്കുകയായിരുന്നു.

എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. തുടര്‍ന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞുവെങ്കിലും വീണ്ടും വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പിടികൂടാനായില്ല. ഇതിനിടെ സ്‌കൂട്ടറില്‍ വന്ന സനലിനും പ്രദീപിനും വെടിയേറ്റു. കൂടാതെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും വെടിയേറ്റു. രണ്ടുപേരുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റതെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവരും ജോലി കഴിഞ്ഞ് തൊടുപുഴയിലേക്ക് പോകുകയായിരുന്നു. സനല്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രദീപ് വെന്റിലേറ്ററിലാണ്.

Eng­lish sum­ma­ry; One killed in Moola­mat­tom shoot­ing; One per­son was seri­ous­ly injured

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.