22 January 2026, Thursday

Related news

January 22, 2026
January 5, 2026
January 4, 2026
December 24, 2025
December 23, 2025
December 15, 2025
December 5, 2025
November 20, 2025
November 9, 2025
November 9, 2025

ആറ്റിങ്ങലില്‍ റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
August 30, 2023 1:33 pm

ആറ്റിങ്ങല്‍ ബൈപാസില്‍ റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലച്ചിറ സ്വദേശി ഡോമനിക് ബാബുവാണ് മരിച്ചത്.മാമനാക്കില്‍ നിന്നും ആലങ്കോടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. റോഡില്‍ കുഴിയെടുത്ത ഭാഗത്ത് ബോര്‍ഡ് സ്ഥാപിക്കാതിരുന്നതും, വാഹനത്തിന്‍റെ അമിത വേഗതയുമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നത്കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് എടുത്ത കുഴിയിലാണ് ഇന്നലെ കാര്‍ മറിഞ്ഞത്.

കാറിലുണ്ടായിരുന്ന ബാക്കി അഞ്ച് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കിളിമാനൂര്‍ സ്വദേശി അക്ഷയ്, കടക്കാവൂര്‍ സ്വദേശികളായ ബ്രൗണ്‍, സ്റ്റീഫന്‍, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്.അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തിരുവോണം ആഘോഷിക്കാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

Eng­lish Summary:
One per­son died after his car fell into a road con­struc­tion pit in Attin­gal; Five peo­ple were injured

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.