24 February 2026, Tuesday

Related news

February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026

കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു

Janayugom Webdesk
തിരുവമ്പാടി
June 16, 2023 10:41 pm

കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. കോടഞ്ചേരി റോഡിൽ തമ്പലമണ്ണ സിലോൺകടവിന് സമീപം കുപ്ലാട്ടുകുന്നേൽ കടവിലാണ് കാർ പൊയിലിങ്ങാ പുഴയിലേക്ക് വീണത്. തിരുവമ്പാടി തോട്ടത്തിൻകടവ് പച്ചക്കാട് ചെമ്പയിൽ ബാവയുടെ മകൻ മുഹാജിർ (മാനു-45) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന തോട്ടത്തിൽ കടവ് കോയത്തൊടി റഹീസിന് 35) ഗുരുതരമായി പരിക്കേറ്റു. അഗസ്ത്യൻമൂഴി — കൈതപ്പൊയിൽ റോഡിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് അപകടം. റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കാത്ത ഈ ഭാഗത്ത് എത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് 25 അടി താഴ്ചയുള്ള പുഴയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോൾ പുഴയുടെ തീരത്ത് റഹീസ് പരിക്കുകളോടെ ഇരിക്കുകയായിരുന്നു. റഹീസ് പറഞ്ഞതനുസരിച്ചാണ് പുഴയിൽ കിടക്കുന്ന കാറിൽ ആളുണ്ടെന്ന വിവരം നാട്ടുകാർ അറിയുകയും കാറിൽ നിന്ന് മുഹാജിറിനെ പുറത്തെടുക്കുകയും ചെയ്തത്. പുറത്തെടുക്കുമ്പോഴേക്കം മുഹാജിർ മരിച്ചിരുന്നു. നസ്രിയ ആണ് മുജാഹിറിന്റെ ഭാര്യ. മക്കൾ: ആദിൽ, ഹാമിദ, ആരിഫ. സഹോദരങ്ങൾ: സജീവ്, റസീന, റജ്ത, നസീറ.

eng­lish sum­ma­ry; One per­son died after the car fell into the river
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.