
ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം. നെടുമ്പള്ളി വീട്ടില്‍ ബൈജു(49) ആണ് മരിച്ചത്. വീടിന്റെ പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു. കനത്ത കാറ്റിലും മഴയിൽ ശുചിമുറി തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. അടുത്ത വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്നതറിയുന്നത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ഫയര്‍ഫോഴസില്‍ വിവരം അറിയിച്ചും ഇവര്‍ സ്ഥലത്തെത്തി ശുചിമുറിയുടെ ചുമരുകള്‍ നീക്കി ബൈജുവിനെ പുറത്തെടുത്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.