5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025
March 30, 2025
March 28, 2025
March 27, 2025
March 27, 2025

കോവിഡ് ബാധിച്ച് ഓരോ 44 സെക്കന്‍ഡിലും ഒരാള്‍ മരിക്കുന്നു: ലോകാരോഗ്യസംഘടന

Janayugom Webdesk
ജെനീവ
September 11, 2022 8:29 pm

ലോകമെമ്പാടും കോവിഡ് കേസുകള്‍ കുറയുകയും സാധാരണ ജീവിതം തിരിച്ചുപിടിക്കുകയും ചെയ്യുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന. ആഗോളതലത്തില്‍ ഓരോ 44 സെക്കന്‍ഡിലും ഒരാള്‍ വീതം കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു.

കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത് തുടരുകയാണ്. എന്നാല്‍ കോവിഡ് വൈറസ് എവിടെയും മറഞ്ഞിട്ടില്ല. ഏതുസമയവും തിരിച്ചുവരാമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് മരണത്തില്‍ 80 ശതമാനം കുറവുണ്ടായി. ഇതില്‍ ഭൂരിഭാഗം മരണവും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കോവിഡിനെതിരെ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും ഗബ്രിയേസസ് പറ‌ഞ്ഞു.

Eng­lish Summary:One per­son dies every 44 sec­onds world­wide from covid: WHO
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.