
ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ ഒരു മരണം. സ്കൂളിലെ ഒരു വിദ്യാർത്ഥിയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. കിഴക്കൻ ജാവയിലെ സിഡോർജോ പട്ടണത്തിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിങ് സ്കൂളിലാണ് അപകടമുണ്ടായത്. 65 കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പന്ത്രണ്ടിലേറെ പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
ബോർഡിംഗ് സ്കൂൾ സമുച്ചയത്തിൽ സ്ഥാപിച്ചിരിക്കുന്ന കമാൻഡ് പോസ്റ്റിലെ നോട്ടീസ് ബോർഡിൽ 65 വിദ്യാർത്ഥികളെ കാണാതായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും ഏഴ് മുതൽ പതിനൊന്ന് വരെ ക്ലാസുകളിൽ പഠിക്കുന്ന, 12 നും 17 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ്.
ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ സിഡോർജോ പട്ടണത്തിലെ ഇസ്ലാമിക് ബോർഡിങ് സ്കൂളില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നുവീണത്. 100-ലധികം വിദ്യാർത്ഥികൾ ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കായി ഒത്തുകൂടിയ സമയത്താണ് അപകടമുണ്ടായത്. കെട്ടിടം തകർന്നതിന്റെ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.