25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 23, 2024
December 22, 2024
December 20, 2024
December 19, 2024
December 13, 2024
December 10, 2024
December 4, 2024
November 22, 2024
November 19, 2024

രാജസ്ഥാനിലെ കരന്‍പൂര്‍ മണ്ഡ‍ലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അന്തരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 15, 2023 3:44 pm

രാജസ്ഥാനിലെ കരന്‍പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഗുര്‍മീത് സിങ് കുന്നാര്‍ അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രയില്‍ ചികിത്സയിലായിരുന്നു. ഗുര്‍മീതിന്‍റെ ജന്മനാടായ ശ്രീ ഗംഗനഗറിലേക്ക് മൃതദേഹം കൊണ്ടുപോയതായി മകന്‍ അറിയച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് ഗുര്‍മീത് സിങിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

കരന്‍പുര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഗുര്‍മീത് സിങിന്റെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്. ഏറെകാലം അസുഖബാധിതനായിരുന്നപ്പോഴും തന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം പരിശ്രമിച്ചിരുന്നു. ഗുര്‍മീത് സിങിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാജസ്ഥാന്‍ രാഷ്ട്രീയത്തിനും നികത്താനാവാത്ത നഷ്ടമാണ്. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നു അദ്ദേഹം പറഞ്ഞു.

1998ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മത്സരിച്ചു ജയിച്ച ഗുര്‍മീത് സിങ് 2008ല്‍ സ്വതന്ത്രനായും 2018ല്‍ വീണ്ടും കോണ്‍ഗ്രസ് സീറ്റിലുമാണ് മത്സരിച്ചു ജയിച്ചത്. 

Eng­lish Summary:
Con­gress can­di­date from Karan­pur con­stituen­cy in Rajasthan passed away

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.