23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 22, 2023
August 20, 2023
August 19, 2023
August 16, 2023
August 11, 2023
July 25, 2023
July 5, 2023
June 15, 2023
June 8, 2023
June 2, 2023

ഉള്ളി വില കുതിച്ചുകയറുന്നു; സബ്സിഡി വില്പനയ്ക്ക് കേന്ദ്രം

കയറ്റുമതി നികുതി വര്‍ധനക്കെതിരെ കര്‍ഷകര്‍
Janayugom Webdesk
ന്യൂഡല്‍ഹി
August 20, 2023 9:50 pm

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ തക്കാളിക്ക് പിന്നാലെ ഉള്ളിയും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ കോര്‍പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍സിസിഎഫ്) ന്റെ വഴിയാണ് 25 രൂപ നിരക്കില്‍ ഉള്ളി വില്പന നടത്തുക. രാജ്യത്ത് തക്കാളിക്ക് പിന്നാലെ ഉള്ളി വിലയും പിടിവിട്ടതോടെയാണ് സബ്സിഡി നിരക്കില്‍ വില്പന ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഉള്ളി കയറ്റുമതിക്ക് 40 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഉരുളക്കിഴങ്ങിനും ഉള്ളിക്കും ഉള്‍പ്പെടെ കയറ്റുമതി നികുതി വര്‍ധിപ്പിച്ചത്. ഉള്ളി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കരുതല്‍ശേഖരത്തില്‍ നിന്നുള്ള വിഹിതം പൊതുവിപണിയില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരുന്നു. മൂന്നു ലക്ഷം ടണ്‍ ഉള്ളി കരുതല്‍ ശേഖരം കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളിലും ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതാണ് ഉള്ളികൃഷിയെ പ്രധാനമായും ബാധിച്ചത്. രാജ്യത്ത് ശരാശരി ഉള്ളിവില കിലോഗ്രാമിന് 30 ന് മുകളിലാണ്. ഏറ്റവും ഉയര്‍ന്ന വില 70 ന് മുകളിലും രേഖപ്പെടുത്തി. അതേസമയം തക്കാളിവില രാജ്യത്ത് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
അതിനിടെ നികുതി വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അഹമ്മദ്നഗര്‍ ജില്ലയിലുള്ള കര്‍ഷകര്‍ ലേല നടപടികള്‍ നിര്‍ത്തിവച്ച് പ്രതിഷേധം നടത്തി. റഹുരി മേഖലയിലെ ഉള്ളി കര്‍ഷകരാണ് മൊത്തവില്പന മാര്‍ക്കറ്റിലെ ലേലം നിര്‍ത്തിവച്ച് പ്രതിഷേധം നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ മുഖമാണ് വീണ്ടും പുറത്തുവരുന്നതെന്ന് സ്വാഭിമാനി ഷേത്കാരി സംഘടന പ്രസിഡന്റ് സന്ദീപ് ജഗ്‌ദ്വീപ് പറഞ്ഞു. കര്‍ഷകരെ തഴഞ്ഞ് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് നാല് വരെ പത്തുലക്ഷം ടണ്‍ ഉള്ളി ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തിട്ടുണ്ട്.

Eng­lish summary;Onion prices hike; Cen­ter for sub­si­dized sales

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.