19 December 2024, Thursday
KSFE Galaxy Chits Banner 2

ഓണക്കിറ്റ് വിതരണം: ഞായറാഴ്‌ചയും തുറന്നു പ്രവർത്തിച്ച്‌ റേഷൻ കടകൾ

Janayugom Webdesk
തിരുവനന്തപുരം
September 5, 2022 10:33 am

ഓണക്കിറ്റ് വിതരണത്തിന് റേഷൻ കടകൾ ഞായറാഴ്‌ച‌‌യും തുറന്നു പ്രവർത്തിച്ചു. അവധി ദിനമായതിനാൽ കിറ്റ് വാങ്ങാന്‍ വലിയ തിരക്കാണ് ജില്ലയിലെ റേഷൻകടയിലെല്ലാം അനുഭവപ്പെട്ടത്.

നിശ്ചയിക്കപ്പെട്ട തീയതികളിൽ കിറ്റ് വാങ്ങാൻ കഴിയാത്ത കാർഡ് ഉടമകളാണ് ഞായറാഴ്ച കിറ്റ് വാങ്ങാനായി റേഷൻ കടകളിൽ എത്തിയത്.

ആഗസ്ത്‌ 23 മുതൽ സെപ്‌തംബർ മൂന്നു വരെയാണ് വിവിധ കാർഡ് ഉടമകൾക്ക് സൗജന്യ കിറ്റ് നൽകിയിരുന്നത്. കിറ്റ് വാങ്ങാൻ കഴിയാത്ത കാർഡ് ഉടമകൾക്ക് ഞായർ മുതൽ ബുധൻ വരെ കിറ്റ് വിതരണം ചെയ്യും.

Eng­lish Sum­ma­ry: Onkit dis­tri­b­u­tion: Ration shops open on Sun­days as well

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.