23 December 2025, Tuesday

ഓണക്കിറ്റ് വിതരണം ഇന്ന് കൂടി

Janayugom Webdesk
തിരുവനന്തപുരം
September 2, 2023 6:30 am

സംസ്ഥാനത്ത് ഓണക്കിറ്റ് ഇന്ന് കൂടി വിതരണം ചെയ്യും. 5,87,000 എഎവൈ(മഞ്ഞ) കാർഡ് ഉടമകളിൽ 5,24,428 പേർ ഇതുവരെ ഓണക്കിറ്റ് വാങ്ങി. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള മുഴുവൻ കിറ്റുകളും സഞ്ചരിക്കുന്ന റേഷൻകടകൾ വഴി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് എത്തിച്ചു നൽകി. ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥർ നേരിട്ട് കിറ്റുകൾ എത്തിച്ചു. കോട്ടയം ജില്ലയിലെ 37,000ത്തോളം കിറ്റുകൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് കാരണം നൽകാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അത് പുനരാരംഭിച്ചു. ഇന്നലെ വരെ ഇ‑പോസ് വഴി 5,10,754 ഓണക്കിറ്റുകൾ വിതരണം ചെയ്തു. ക്ഷേമ സ്ഥാപനങ്ങളിൽ 8,162 കിറ്റുകളും 5,543 എണ്ണം ആദിവാസി ഊരുകളിലും വിതരണം ചെയ്തു. 

Eng­lish Sum­ma­ry: Onkit dis­tri­b­u­tion today

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.