4 March 2026, Wednesday

Related news

February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 20, 2026
February 5, 2026
February 3, 2026
February 3, 2026
January 31, 2026
January 26, 2026

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണ്‍ലൈനായി ഡോക്ടറുടെ സേവനം

Janayugom Webdesk
തിരുവനന്തപുരം
February 28, 2025 10:44 am

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായി ഡോക്ടറുടെ സേവനം.തിങ്കള്‍ മുതല്‍ വ്യാഴം വരെ ഇതിനുള്ള സൗകര്യം ഉണ്ട്. ഇതിനായി keralartc.comല്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അപ്പോയ്മെന്റ് എടുക്കാം. രാവിലെ പത്ത് മണി മുതല്‍ രണ്ട്മണിവരെയാണ് ഓണ്‍ലൈന്‍ സൗകര്യം. ഒരോ അരമണിക്കൂര്‍ ഇടവിട്ടാമ് സ്ലോട്ടുകള്‍. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സൗകര്യം ഉപയോഗിക്കാം. ഓണ്‍ലൈന്‍ മെഡിക്കല്‍ സേവനം സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു,

ഹൃദ്‌രോഗം, ക്യാൻസർ എന്നീ രോഗങ്ങളും മാനസിക സമ്മർദവും ജീവനക്കാരുടെ ഇടയിൽ കൂടുതലാണെന്ന്‌ മന്ത്രി പറഞ്ഞു. 61 ജീവനക്കാരാണ്‌ ജോലിക്കിടയിൽ മരിച്ചത്‌. ഈ സാഹചര്യത്തിലാണ്‌ ഡ്യൂട്ടിക്കിടയിലെ ഇടവേളയിൽ ജീവനക്കാർക്ക്‌ ഡോക്ടറുടെ സേവനം നൽകാൻ തീരുമാനിച്ചത്‌. തുടർ ചികിത്സ ആവശ്യമാണെങ്കിൽ ഡോക്ടർ നിർദേശിക്കും. ഇതിന്‌ മാനേജ്‌മെന്റിന്റെ ഇടപെടൽ ആവശ്യമാണെങ്കിൽ അത്‌ ഉണ്ടാകും. കെഎസ്‌ആർടിസിയിൽ മെഡിക്കൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ സേവനമാണ്‌ ലഭ്യമാക്കുന്നത്‌. 

കാരുണ്യ പദ്ധതിയിൽ കെഎസ്‌ആർടിസി ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. രാജീവ്‌ഗാന്ധി ബയോടെക്‌നോളജി മിഷനുമായി ചേർന്ന്‌ ജീവനക്കാർക്ക്‌ ലാബ്‌ പരിശോധനകൾ നൽകുന്നതിനുള്ള ആലോചനയുമുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. ചടങ്ങിൽ കെഎസ്‌ആർടിസി സിഎംഡി പ്രമോജ്‌ശങ്കർ ഉൾപ്പെടെയുള്ള ഉന്നതഉദ്യോഗസ്ഥരും പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.