22 December 2024, Sunday
KSFE Galaxy Chits Banner 2

പാസ്പോര്‍ട്ട് സേവനത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
March 7, 2023 8:04 pm

പാസ്പോര്‍ട്ട് സേവനത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ്. പാസ്പോർട്ട് സേവാകേന്ദ്രത്തിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയിൽ നിന്നും ഓൺലൈൻ കുറ്റവാളികൾ പണം തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തൃശൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

വിദേശത്തേക്ക് പോകുന്നതിന് ട്രാവൽ ഏജൻസി വഴിയായിരുന്നു യുവതി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. കൊറിയർ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡെലിവറി ചെയ്യുന്നതിന് വിലാസം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഒരു ലിങ്ക് യുവതിയുടെ മൊബൈൽ ഫോണിലേക്ക് തട്ടിപ്പുകാര്‍ അയച്ചുനൽകുകയായിരുന്നു. രണ്ടു മണിക്കൂറിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തിരിച്ചയക്കുകയും റദ്ദാക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ രീതി. തുടർന്ന് ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുവാൻ നിർദേശം ലഭിക്കും. അല്ലെങ്കിൽ പാസ്പോർട്ട് ഓഫിസിൽ നിന്നുള്ള കൊറിയർ തിരിച്ചയക്കുമെന്നും പിസിസി റദ്ദാകുമെന്നും ഭീഷണി തുടരും.അപ്രകാരം ലിങ്കിൽ ക്ലിക്ക് ചെയ്ത യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു.

തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ബുക്കിങ്, രേഖകള്‍ സമര്‍പ്പിക്കല്‍ എന്നിവ കഴിയുന്നിടത്തോളം അപേക്ഷകരുടെ സ്വന്തം കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണ്‍ വഴിയോ മാത്രം ചെയ്യണമെന്ന് കേരള പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. അല്ലെങ്കിൽ വിശ്വസനീയമായ സേവന കേന്ദ്രങ്ങളെ ആശ്രയിക്കണം. വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിലൂടെ സമർപ്പിക്കുന്നവരുടെ രേഖകൾ, ഫോട്ടോ, മൊബൈൽഫോൺ നമ്പർ എന്നിവ അവരുടെ കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെടുകയും പിന്നീടത് ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. 

പാസ്പോർട്ട് ഓഫിസ് സേവനങ്ങൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രജിസ്‌ട്രേഡ് തപാൽ വഴി മാത്രമാണ് ലഭ്യമാക്കുന്നത്. കൊറിയർ കമ്പനികൾ എന്ന വ്യാജേനയുള്ള ടെലിഫോൺ വിളികളോടും ഭീഷണികളോടും പ്രതികരിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. പാസ്പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അന്വേഷണ നിജസ്ഥിതി അറിയുന്നതിന് https://evip.keralapolice.gov.in/ എന്ന വെബ്സൈറ്റ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം.

വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നും അയച്ചു നൽകുന്ന സംശയാസ്പദമായ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകൾ വഴി വിദൂര നിയന്ത്രണ ആപ്ലിക്കേഷനുകൾ മുഖേന ബാങ്കിങ് പാസ് വേഡ്, ഒടിപി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തുടങ്ങിയ സുപ്രധാന വിവരങ്ങൾ തട്ടിപ്പുകാർ കൈവശപ്പെടുത്തും. ഓൺലൈൻ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1930 എന്ന നമ്പറില്‍ ബന്ധപ്പെടണം. 

പാസ്പോർട്ട് ഓഫീസ് സേവനങ്ങൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രജിസ്‌ട്രേഡ് തപാൽ വഴി മാത്രമാണ് ലഭ്യമാക്കുന്നത്. കൊറിയർ കമ്പനികൾ എന്ന വ്യാജേനയുള്ള ടെലിഫോൺ വിളികളോടും ഭീഷണികളോടും പ്രതികരിക്കരുത്.
പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ബുക്കിംഗ്, രേഖകൾ സമർപ്പിക്കൽ തുടങ്ങിയവ കഴിയുന്നിടത്തോളം നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടർ, മൊബൈൽഫോൺ വഴി മാത്രം ചെയ്യുക. അല്ലെങ്കിൽ വിശ്വസനീയമായ സേവന കേന്ദ്രങ്ങളെ ആശ്രയിക്കുക. വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിലൂടെ സമർപ്പിക്കുന്ന നിങ്ങളുടെ രേഖകൾ, ഫോട്ടോ, മൊബൈൽഫോൺ നമ്പർ തുടങ്ങിയവ അവരുടെ കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെടുന്നു. അത് പിന്നീട് ദുരുപയോഗം ചെയ്തേക്കാം.
പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയിൽ നിന്നും ഓൺലൈൻ കുറ്റവാളികൾ പണം തട്ടിയെടുത്ത പരാതിയിന്മേൽ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. വിദേശത്തേക്ക് പോകുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ടി ട്രാവൽ ഏജൻസി വഴിയായിരുന്നു യുവതി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. 

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നല്കാൻ വേണ്ടി കൊറിയർ കമ്പനിയിൽ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പുകാർ ബന്ധപ്പെടുക. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡെലിവറി ചെയ്യുന്നതിന്, വിലാസം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണെന്നു പറഞ്ഞ് ഒരു ലിങ്ക് മൊബൈൽ ഫോണിലേക്ക് അയച്ചുനൽകുന്നു. രണ്ടു മണിക്കൂറിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തിരിച്ചയക്കുകയും, റദ്ദാക്കുകയും ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. തുടർന്ന് ആ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുവാൻ നിർദ്ദേശം ലഭിക്കുന്നു. അല്ലെങ്കിൽ പാസ്പോർട്ട് ഓഫീസിൽ നിന്നുള്ള കൊറിയർ തിരിച്ചയക്കുമെന്നും, പിസിസി റദ്ദാകുമെന്നും ഭീഷണിപ്പെടുത്തുന്നു. അപ്രകാരം ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ യുവതിയുടെ ബാങ്ക് എക്കൌണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു.
ശ്രദ്ധിക്കുക:
🔒 പാസ്പോർട്ട് ഓഫീസ് സേവനങ്ങൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രജിസ്‌ട്രേഡ് തപാൽ വഴി മാത്രമാണ് ലഭ്യമാക്കുന്നത്. കൊറിയർ കമ്പനികൾ എന്ന വ്യാജേനയുള്ള ടെലിഫോൺ വിളികളോടും ഭീഷണികളോടും പ്രതികരിക്കരുത്.
🔒 പാസ്പോർട്ട്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പോലീസ് അന്വേഷണ നിജസ്ഥിതി അറിയുന്നതിന് സന്ദർശിക്കുക. https://evip.keralapolice.gov.in/
🔒 വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നും അയച്ചു നൽകുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകൾ വഴി വിദൂര നിയന്ത്രണ ആപ്ലിക്കേഷനുകൾ മുഖേന ബാങ്കിങ്ങ് പാസ് വേഡ്, OTP, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തുടങ്ങിയ സുപ്രധാന വിവരങ്ങൾ തട്ടിപ്പുകാർ ചോർത്തുന്നു.
ഓൺലൈൻ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1930 ൽ വിളിക്കുക.

Eng­lish Sum­ma­ry: Online fraud in the name of pass­port service

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.