28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

April 29, 2024
September 13, 2023
August 31, 2023
August 22, 2023
July 24, 2023
July 23, 2023
June 15, 2023
May 9, 2023
October 14, 2022
March 8, 2022

വ്യജ ഓണ്‍ലൈന്‍ പെയിമെന്റ് മെസേജ് കാണിച്ച് സാധനങ്ങള്‍ പറ്റിച്ച് വാങ്ങുന്നത് വര്‍ധിക്കുന്നു

Janayugom Webdesk
നെടുങ്കണ്ടം
June 15, 2023 4:20 pm

മുന്‍കുട്ടി തയ്യാറാക്കിയ പേയ്‌മെന്റ് മെസേജ് കാണിച്ച്  ഓണ്‍ലൈന്‍ തട്ടിപ്പ് ഹൈറേഞ്ചില്‍ വ്യാപകമാകുന്നു. മധ്യവയസ്‌കരായ ആളുകള്‍ ഇരിക്കുന്ന സ്ഥാപനങ്ങളിലും പെയിമെന്റ് സംബന്ധിച്ച് അനൗണ്‍സ്‌മെന്റ് നടത്തുന്ന ഉപകരണം ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രികരിച്ചാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. ഇത്തരം തട്ടിപ്പുകാര്‍ ആദ്യം വിലകൂടിയ സാധനങ്ങളും അതിന്റെ ക്യത്യമായ വിലയും ഡിസ്‌കൗണ്ട് അടക്കം മുന്‍കൂട്ടി ചോദിച്ച് മനസ്സിലാക്കും. പീന്നീട് മറ്റൊരു ദിവസം കടയില്‍ എത്തി ഓണ്‍ലൈന്‍ പേയിമെന്റ് നടത്തിയ ശേഷംവാങ്ങിയ സാധനവുമായി പോകും. പക്ഷെ ഇവര്‍ കാണിക്കുന്ന ഓണ്‍ലൈന്‍ പേയ്‌മെന്റ് മെസേജ് മുന്‍കുട്ടി തയ്യാറാക്കി വെച്ചതാണെന്ന സത്യം പലര്‍ക്കും മനസ്സിലാകാറില്ല.

എല്ലാ അകൗണ്ടിലേയ്ക്കും വരുന്ന  പെയ്‌മെന്റുകളും അതാത് സമയങ്ങളില്‍ മൊബൈലില്‍ കാണുവാനുള്ള സംവിധാനം ഉണ്ടെങ്കിലും യഥാസമയം പരിശോധക്കാത്തവര്‍ക്കാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് വിധേയമാകുന്നത്.    ആദ്യദിവസം എത്തി കണ്ടുവെയ്ക്കുന്ന സാധനത്തിന്റെ  വിലക്കനുസരിച്ചുള്ള ഓണ്‍ലൈന്‍ പെയ്‌മെന്റ് നടന്നത്തിയതായുള്ള  മസേജ് മുന്‍കൂട്ടി തയ്യാറാക്കി മൊബൈലില്‍ സൂക്ഷിക്കും. സാധനങ്ങള്‍ വാങ്ങിയതിന് ശേഷം  പണം നല്‍കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഉപയോഗിച്ച് കടയിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യും. ഇതിന് ശേഷം മുന്‍കുട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന മെസേജ് കൗണ്ടറില്‍ ഇരിക്കുന്ന വ്യക്തിയെ കാണിച്ചതിന് ശേഷം സാധനവുമായി പോകും.

നല്ല തിരുക്കുള്ള കടകളില്‍ എല്ലാ പെയ്‌മെന്റുകളും അപ്പപ്പോള്‍ തന്നെ ബാങ്ക് സ്‌റ്റെറ്റ്‌മെന്റില്‍ നോക്കി  സ്ഥിതികരിക്കാത്തതും, ദിവസത്തിന്റെ അവസാനം മാത്രം ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് നോക്കുന്നവരുമാണ്  ഇത്തരം തട്ടിപ്പിന് അധികവും ഇരയാകുന്നുന്നത്. സ്ഥാപനത്തിന്റെ പെയ്‌മെന്റ് മറ്റൊരു സ്ഥലത്ത് ഇരുന്ന് കൈകാര്യം  വ്യക്തികളുടെ സ്ഥാപനങ്ങള്‍ക്കും ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുവാന്‍ കഴിയാറില്ല.  നിരവധി തട്ടിപ്പുകളാണ് ഇത്തരത്തില്‍ നെടുങ്കണ്ടത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ അരങ്ങേറിയത്.

കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനത്തില്‍ ഇത്തരം സംഭവം ഉണ്ടായി. സിസിടിവി പരിശോധിച്ച് വ്യക്തിയെ കണ്ടെത്തുകയും തുടര്‍ന്ന് തുക ഈടാക്കുകയും ചെയ്തു.  അഞ്ഞൂറ് മുതല്‍ മൂവായിരം രൂപ വരെ ഇത്തരം തട്ടിപ്പിലൂടെ തുക നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ദിവസങ്ങള്‍ കഴിഞ്ഞുപോയതിനാലും ആളെ തിരിച്ചറിയുവാന്‍ കഴിയാതെ വരുന്നതിനാലും  പലരും പരാതികള്‍ നല്‍കുവാന്‍ തയ്യാറാകില്ല. ഇത് ഇത്തരകാര്‍ പ്രോത്സാഹനമായി മാറുന്നു. ഇത്തരം സംഭവങ്ങള്‍ വലിയ ബാധ്യതയിലേയ്ക്കാണ് വ്യാപാരികളെ തള്ളിവിടുന്നത്.

Eng­lish Sum­ma­ry: Online fraud report­ed in Highrange
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.