14 December 2025, Sunday

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പ് ഉപോയഗിക്കുന്നവരെ നിരീക്ഷിക്കും; പുതിയ മാര്‍ഗരേഖ പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2023 10:38 pm

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരെ നിയന്ത്രിക്കാനും ഗെയിമിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് സ്വയം നിയന്ത്രണ സംവിധാനം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് കേന്ദ്രം തുടക്കമിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച പുതിയ മാര്‍ഗരേഖയും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഗെയിമിങ് ആപ്പ് ഉപയോഗിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കാനായി നിര്‍ബന്ധിത പരിശോധനയും ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗരേഖയാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള പുതിയ ഐടി നിയമങ്ങള്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്കും ബാധകമാകും. ഗെയിമിങ് കമ്പനികള്‍ക്കുള്ള ഇന്ത്യന്‍ വിലാസവും മാര്‍ഗരേഖയിലൂടെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നിയമത്തിന് അനുസൃതമല്ലാത്ത ഒരു ഓണ്‍ലൈന്‍ ഗെയിമം പ്രദര്‍ശിപ്പിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യുന്നത് തടയാനും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യവസ്ഥയുണ്ട്. 

Eng­lish Sum­ma­ry: Online gam­ing app users will be mon­i­tored; New guide­lines out

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.