17 June 2024, Monday

Related news

June 1, 2024
May 18, 2024
May 17, 2024
May 12, 2024
April 29, 2024
April 25, 2024
April 25, 2024
April 24, 2024
April 24, 2024
April 20, 2024

പബ്ജി ഗെയിം; അക്കൗണ്ടില്‍ നിന്ന് പോയത് 10 ലക്ഷം, വീടുവിട്ടോടി ഗുഹയിലൊളിച്ച് കൗമാരക്കാരൻ

Janayugom Webdesk
മുംബൈ
August 28, 2021 12:03 pm

പബ്ജി ഗെയിം കളിക്കാന്‍ ഓണ്‍ലൈനിലൂടെ പത്ത് ലക്ഷം രൂപ ചെലവാക്കിയതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 16 വയസ്സുകാരന്‍ വീടുവിട്ടു പോയി. മുംബൈയിലെ ജോഗേശ്വരിയിലാണ് സംഭവം. കുറെ നേരത്തെ തിരച്ചിലിനൊടുവില്‍ കൗമാരക്കാരനെ അന്ധേരിയിലുള്ള മഹാകാളി ഗുഹയ്ക്കടുത്തുനിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസ് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം തിരിച്ചയച്ചു. 

ബുധനാഴ്ചയാണ് കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് പിതാവ് പൊലീസിനെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തട്ടികൊണ്ടുപോകലിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പബ്ജി ഗെയിമില്‍ കുട്ടി അടിമയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗെയിം കളിക്കാനായി അമ്മയുടെ അക്കൗണ്ട് വഴിയാണ് കുട്ടി പണം പിന്‍വലിച്ചരുന്നത്. കുട്ടിക്ക് കൗൺസിലിങ് നൽകിയശേഷം മാതാപിതാക്കളുടെ കൂടെ അയച്ചതായി പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:Online pubg game; 10 lakh gone from the account
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.