19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 9, 2024
December 2, 2024
November 29, 2024
November 22, 2024

നീതിപീഠത്തെ സമീപിക്കാന്‍ കഴിയുന്നത് കുറച്ചുപേര്‍ക്ക് മാത്രം: ചീഫ് ജസ്റ്റിസ്

Janayugom Webdesk
ന്യൂഡല്‍ഹി
July 30, 2022 10:42 pm

ഏതൊരു സമൂഹത്തിനും നീതി തേടിയുള്ള യാത്ര എത്ര പ്രധാനമാണോ നീതി വേഗത്തിൽ ലഭിക്കലും അതുപോലെ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജയിലുകളിൽ നിയമസഹായം കാത്തിരിക്കുന്ന നിരവധി തടവുകാരുണ്ട്. അവരുടെ വിചാരണ വേഗത്തിലാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റികൾക്ക് സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജ്ഞാൻ ഭവനിൽ അഖിലേന്ത്യാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഉദ്ഘാടന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ വി രമണയോടൊപ്പം വേദി പങ്കിട്ടുകൊണ്ടായിരുന്നു മോഡിയുടെ പ്രസ്താവന.
ജീവിക്കാനും തൊഴിലെടുക്കാനുമെന്നതു പോലെ നീതി വേഗത്തിൽ ലഭിക്കുക എന്നതും പ്രധാനമാണ്. ഇത് ആസാദി കാ അമൃത് കാലിന്റെ സമയമാണ്. അടുത്ത 25 വർഷത്തിനുള്ളിൽ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ സമയം. ഈ യാത്രയിൽ നീതി വേഗത്തിലാക്കേണ്ടത് അനിവാര്യമാണ്- അദ്ദേഹം പറഞ്ഞു.
‘ഭൂരിഭാഗം ജനങ്ങളും നീതിപീഠത്തെ സമീപിക്കാനാകാതെ ഒതുങ്ങിക്കൂടുമ്പോൾ ചെറിയ ശതമാനം ആളുകൾക്ക് മാത്രമെ കോടതികളെ സമീപിക്കാൻ കഴിയുന്നുള്ളൂ എന്ന് ചടങ്ങിൽ സംസാരിച്ച ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. സാങ്കേതിക വിദ്യ ഒരു മികച്ച സഹായിയായി ഉയർന്നുവന്നിട്ടുണ്ട്. നീതി വേഗത്തിൽ നടപ്പിലാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കണം. സമൂഹത്തിലെ അസമത്വങ്ങൾ നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത്. എല്ലാവർക്കും ഇടം നൽകുന്നതാണ് ജനാധിപത്യം. സാമൂഹിക വിമോചനമില്ലാതെ ഈ പങ്കാളിത്തം സാധ്യമാകില്ലെന്നും സിജെഐ പറഞ്ഞു. 

വിചാരണത്തടവുകാര്‍ 76 ശതമാനം വർധിച്ചു

കഴിഞ്ഞ ഏതാനും വര്‍ഷങ്ങായി നാല് കോടിയിലധികം കേസുകൾ രാജ്യത്തെ ജില്ലാ, താലൂക്ക് കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ട്. അതിൽ 25 ശതമാനവും അഞ്ചുവർഷമായി തീർപ്പാക്കാതെ കിടക്കുന്നവയാണ്. കെട്ടിക്കിടക്കുന്ന കേസുകളിൽ പകുതിയിലേറെയും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ്.
2020ൽ മൊത്തം തടവുകാരിൽ വിചാരണത്തടവുകാരുടെ എണ്ണം 76 ശതമാനമായി ഉയർന്നു. യുപിയിൽ 177 ശതമാനം തടവുകാരുമായി ജയിലുകള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. കേസുകള്‍ പരിഗണിക്കാനാവശ്യമായ ജഡ്ജിമാരടക്കമുള്ള നീതിപാലകരുടെ എണ്ണം ആവശ്യത്തിനില്ലാത്തതാണ് നടപടികള്‍ വെെകാന്‍ പ്രധാന കാരണം.
രാജ്യത്തെ പകുതി സംസ്ഥാനങ്ങളില്‍ ജുഡീഷ്യൽ ഓഫീസര്‍മാരുടെ ഒഴിവുകൾ 20ശതമാനത്തില്‍ കൂടുതലാണ്. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു ലക്ഷം പേർക്ക് ഒരു ജഡ്ജി മാത്രമാണുള്ളത്. 

Eng­lish Sum­ma­ry: Only a few can approach the court: the Chief Justice

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.