4 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 2, 2025
March 25, 2025
March 22, 2025
March 19, 2025
March 16, 2025
March 10, 2025
March 5, 2025
February 24, 2025
February 20, 2025
February 18, 2025

കൈക്കൂലി കേസില്‍ നാല് റെയില്‍വേ ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ച് പേരേ അറസ്റ്റ് ചെയ്തു; റെയ്ഡുകളിൽ സ്വർണ്ണവും പണവും കണ്ടെടുത്ത് സിബിഐ

Janayugom Webdesk
മുംബൈ
February 20, 2025 11:51 am

വരാനിരിക്കുന്ന റെയിൽവേ ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയിൽ ഉദ്യോഗാർത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ അഞ്ച് പേര്‍ അറസ്റ്റില്‍. ചർച്ച്‌ഗേറ്റിലെ വെസ്റ്റേൺ റെയിൽവേയിൽ ജോലി ചെയ്യുന്ന ഡെപ്യൂട്ടി ചീഫ് കൊമേഴ്‌സ്യൽ മാനേജർ സഞ്ജയ് തിവാരിയുള്‍പ്പെടെയുെള്ള പ്രതികളെ സിബിഐ ആണ് അറസ്റ്റ് ചെയ്തുത്. അറസ്റ്റിലായവരിൽ വഡോദരയിലെ ഒരു സീനിയർ ഡിവിഷണൽ പേഴ്‌സണൽ ഓഫീസറും ഡിവിഷണൽ പേഴ്‌സണൽ ഓഫീസറും, ഡെപ്യൂട്ടി സ്റ്റേഷൻ സൂപ്രണ്ടും, സബർമതിയിലെ ഒരു നഴ്‌സിംഗ് സൂപ്രണ്ടും, ഒരു സ്വകാര്യ വ്യക്തിയും ഉൾപ്പെടുന്നു. ഗുജറാത്തിലെ വഡോദരയില്‍ പ്രതികളുടെ വസതികളിലും ഔദ്യോഗിക സ്ഥലങ്ങളിലും ഉൾപ്പെടെ 11 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ 650 ഗ്രാം ഭാരമുള്ള ഒരു സ്വർണ്ണക്കട്ടി, ഏകദേശം 5 ലക്ഷം രൂപ , ഇലക്ട്രോണിക് ഉപകരണങ്ങൾ, രേഖകൾ എന്നിവ കണ്ടെടുത്തു. 

റെയിൽവേ ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം പിരിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ
കേസ് രജിസ്റ്റർ ചെയ്തത്. പ്രസ്തുത പരീക്ഷയിൽ സെലക്ഷനായി കൈക്കൂലി നൽകാൻ തയ്യാറുള്ള കുറഞ്ഞത് 10 ഉദ്യോഗാർത്ഥികളുടെ പട്ടിക തയ്യാറാക്കാൻ പ്രതിയായ ഡിവിഷണൽ പേഴ്‌സണൽ ഓഫീസർ നിർദ്ദേശിച്ചതായും ആരോപണമുണ്ട്. സിബിഐ നടത്തിയ അന്വേഷണത്തിൽ, പ്രതിയായ നഴ്സിംഗ് സൂപ്രണ്ടിന്റെ പക്കൽ നിന്ന് കണ്ടെടുത്ത 650 ഗ്രാം സ്വർണ്ണം, ഒരു ജ്വല്ലറിയിൽ നിന്ന് 57 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നും അത് കേസിലെ മറ്റൊരു പ്രതിക്ക് കൈമാറാൻ ഉദ്ദേശിച്ചിരുന്നതാണെന്നും തെളിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.