22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

ബിജെപിയുടെ പ്രലോഭനങ്ങളിൽ പോകില്ലന്ന് ഉറപ്പുള്ളത് എൽഡിഎഫ് സ്ഥാനാർത്ഥികൾ മാത്രം: ജോസ് കെ മാണി

Janayugom Webdesk
കോട്ടയം
March 12, 2024 6:21 pm

ബി ജെ പി യുടെ പ്രലോഭനങ്ങളിൽ പോകില്ലെന്ന് ഉറപ്പുള്ളത് എൽ ഡി എഫ് സ്ഥാനാർത്ഥികൾ മാത്രമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണാർത്ഥം ശാസ്ത്രി റോഡിൽ പ്രവർത്തനം ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ തുക്ക് സഭ ഉണ്ടായാൽ എം പിമാരെ വിലയ്ക്ക് വാങ്ങാൻ ബിജെ പി ഇറങ്ങും. അങ്ങനെ പോകില്ല എന്ന് ഉറപ്പുള്ളത് ഇടത് എം പിമാരെ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ശാസ്ത്രി റോഡിൽ സി എസ് ഐ കോംപ്ലക്സ് ഗ്രൗണ്ടിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിലും തോമസ് ചാഴികാടന്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഇതേ സ്ഥലത്താണ് പ്രവർത്തിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കെ ടി യു സി (എം) സംസ്ഥാന പ്രസിഡന്റുമായ ജോസ് പുത്തൻകാലയുടെ നേതൃത്വത്തിലാവും ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനങ്ങൾ. ഇലക്ഷൻ കമ്മിറ്റി പ്രസിഡൻറ് കെ അനിൽകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എ. വി റസ്സൽ, ലോപ്പസ് മാത്യു, വി ബി ബിനു, ബെന്നി മൈലാടൂർ എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Eng­lish Sum­ma­ry: Only LDF can­di­dates are sure not to fall for BJP’s temp­ta­tions: Jose K Mani

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.