13 January 2026, Tuesday

ഒഎന്‍വി സാഹിത്യ പുരസ്കാരം സി രാധാകൃഷ്ണന്

Janayugom Webdesk
തിരുവനന്തപുരം
May 6, 2023 4:38 pm

ഒഎന്‍വി കള്‍ച്ചറല്‍ അക്കാഡമിഏര്‍പ്പെടുത്തിയ2023ലെ സാഹിത്യ പുരസ്കാരം നോവലിസറ്റ് സി രാധാകൃഷ്ണന്. മൂന്ന്ലക്ഷം രൂപയും, ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

ഡോ ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനും, പ്രഭാവര്‍മ്മ, റോസ് മേരി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്നിസർഗസുന്ദരവും സുതാര്യവിശുദ്ധവുമായ കഥാഖ്യാന ശൈലിയിലൂടെ മലയാള സാഹിത്യ രംഗത്ത്‌ മൗലികവും താരതമ്യമില്ലാത്ത സവിശേഷമായ സംഭാവനകളുമാണ്‌ സി രാധാകൃഷ്‌ണൻ നൽകിയിട്ടുള്ളതെന്ന്‌ അവാർഡ്‌ നിർണയ സമിതി അഭിപ്രായപ്പെട്ടു.

പുരസ്‌കാര സമർപ്പണം 27ന്‌ തിരുവനന്തപുരം സെനറ്റ്‌ ഹാളിൽ നടക്കും. തുടർന്ന്‌ ഒഎൻവി ഗാനസന്ധ്യയും അരങ്ങേറും.ഒഎൻവി യുവസാഹിത്യ പുരസ്‌കാരത്തിന്‌ കവയിത്രിമാരായ നീതു സി സുബ്രഹ്‌മണ്യൻ, രാഖി ആർ ആചാരി എന്നിവരെ തെരഞ്ഞെടുത്തു.

കവി പ്രഭാവർമ്മ അധ്യക്ഷനും നോവലിസ്‌റ്റ്‌ മഹാദേവൻതമ്പി, കവിയും പ്രഭാഷകയുമായ ഉദയകല എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. ശിൽപം, പ്രശസ്‌തിപത്രം എന്നിവയ്‌ക്ക്‌ പുറമെ അവാർഡ്‌ തുകയായ 50000 രൂപ ഇരുവർക്കും തുല്യമായി വിഭജിച്ച്‌ നൽകും.

Eng­lish Summary:

ONV Lit­er­ary Award to C Radhakrishnan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.