ഊട്ടി, കൊടൈക്കനാല്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഇ- പാസ് സംവിധാനം സെപ്റ്റംബര്‍ 30 വരെ നീട്ടി. മേയ് ഏഴിനാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ- പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടിയാണ് മദ്രാസ് ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്. വനപ്രശ്നങ്ങള്‍ സംബന്ധിച്ച ഹര്‍ജികളാണ് ജസ്റ്റിസുമാരായ എന്‍ സതീഷ് കുമാര്‍, ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ നടപടികളുടെ ഭാഗമായി രണ്ട് ഹില്‍ സ്റ്റേഷനുകളിലേക്കും ടൂറിസ്റ്റ് വാഹനങ്ങള്‍ അനുവദിക്കുന്നതിനും വാഹക ശേഷി വിലയിരുത്തുന്നതിനുമായി മേയ് ഏഴിനാണ് ഇ‑പാസ് സംവിധാനം ആദ്യം ഏര്‍പ്പെടുത്തിയത്. പ്രവേശനം നേടുന്നതിന് എല്ലാ വാഹനങ്ങള്‍ക്കും ഇ‑പാസ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയ ബെഞ്ച്, പ്രദേശവാസികളെയും അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
English Summary: Ooty, Kodaikanal Tour: E‑pass system extended
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.