മൂന്നാറിലെ സമാനതകളില്ലാത്ത പ്രകൃതി രമണീയത സഞ്ചാരികൾക്ക് ആസ്വദിക്കുവാൻ പച്ചപ്പട്ടുവിരിച്ച തേയിലത്തോട്ടങ്ങളുടെ അരികിലൂടെ ഏലപ്പാറ കുട്ടിക്കാനം പീരുമേട് റൂട്ടിൽ കെഎസ്ആര്‍ടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ബസ് സഞ്ചാരം ക്രമീകരിച്ചാൽ വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ടാകും. മൂന്നാറിന് ശേഷം മറ്റു റൂട്ടുകളിലും മുന്നേറ്റമുണ്ടാക്കും.
പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങൾ കാണാനെത്തുന്നവർക്ക് ഓപ്പൺ ഡബിൾ ഡെക്കർ ബസിലെ പുതുമ നിറഞ്ഞ യാത്രയും ഒരു ദിവസത്തെ സഞ്ചാരത്തിൽ ഉൾപ്പെടുത്താൻ സാധിക്കും. തേയിലത്തോട്ടങ്ങളുടെ മനോഹാരിത സഞ്ചാരികൾക്ക് ആസ്വദിക്കാനും ഒപ്പം കെടിഡിസിയിൽ ഭക്ഷണത്തിനും തങ്ങാനും സാധിക്കുന്ന രീതിയിൽ ഗതാഗത — ടൂറിസം മന്ത്രിമാർ മനസുവച്ചാൽ ബന്ധപ്പെട്ട വകുപ്പ് അധികാരികൾ വേണ്ട ക്രമീകരണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
ഭക്ഷണത്തിന് ബജറ്റ് ഫ്രണ്ട്‌ലി ആയ കെടിഡിസി താമറിൻഡ് ഹോട്ടലും, യാത്രയ്ക്ക് കെഎസ്ആർടിസിയും ഒരുമിച്ച് കൈ കോർത്താൽ യാത്രയ്ക്കും ഭക്ഷണത്തിനും ഒരുപോലെ സൗകര്യപ്രദമായ ഇടം എന്ന നിലയിൽ മൂന്നാറും ഇടുക്കിയിലെ മറ്റ് പ്രദേശങ്ങളും സഞ്ചാരികളെ ഇനിയും ഏറെ ആകർഷിക്കും.
സുനിൽ തോമസ്,
റാന്നി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.