23 December 2025, Tuesday

Related news

December 16, 2025
November 30, 2025
November 10, 2025
November 6, 2025
September 11, 2025
August 27, 2025
June 9, 2025
June 9, 2025
May 19, 2025
May 2, 2025

വിഴിഞ്ഞം; കേരളത്തോടുള്ള അവഗണനയെന്ന് ടി പി രാമകൃഷ്ണൻ

Janayugom Webdesk
തിരുവനന്തപുരം
November 2, 2024 9:10 pm

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാർ നൽകുമെന്ന് പറഞ്ഞ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കേരളത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു മുഖമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ മറ്റ് പല തുറമുഖങ്ങൾക്കും കേന്ദ്രം നൽകിയ പരിഗണന വിഴിഞ്ഞത്തിന് മാത്രം നല്‍കില്ലെന്ന നിലപാട് പ്രതിഷേധാർഹമാണ്. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നിലപാടിന്റെ തുടർച്ചയാണിത്.

പ്രളയദുരിതത്തിന്റെ കാലത്ത് മറ്റ് രാജ്യങ്ങൾ നൽകിയ സഹായധനത്തെ തടഞ്ഞ കേന്ദ്ര സർക്കാർ വയനാടിന്റെ കാര്യത്തിലും തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. വയനാട് ദുരന്തം വർത്തമാനകാലത്തെ രാജ്യത്തെ ഏറ്റവും വലിയ ഒന്നായിട്ടും മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ പരിഗണന കേരളത്തിന് നൽകുകയുണ്ടായില്ല. കേരളത്തോട് കാണിക്കുന്ന ഇത്തരം അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.